മൗണ്ട് എൽബ്രസിന്റെ നെറുകയിൽ നെബീൽ

നെബീൽ മൗണ്ട് എൽബ്രസ് കീഴടക്കിയപ്പോൾ
കൊടുങ്ങല്ലൂർ
മൗണ്ട് എൽബ്രസ് കീഴടക്കി കൊടുങ്ങല്ലൂർ സ്വദേശി നബീൽ. മൗണ്ട് എവറസ്റ്റ് കീഴടക്കാനുള്ള പരിശീലനത്തിനിടയിലാണ് നബീൽ റഷ്യയിലെ ഉയരംകൂടിയ കൊടുമുടിയായ മൗണ്ട് എൽബ്രസിന്റെ നെറുകയിലെത്തിയത്. എറിയാട് പേബസാർ സ്വദേശിയും ഡിവൈഎഫ്ഐ പ്രവർത്തകനുമായ കാട്ടുപറമ്പിൽ നെബീലാണ് 18,510 അടി ഉയരമുള്ള മൗണ്ട് എൽബ്രസ് കീഴടക്കിയത്. മത്സ്യത്തൊഴിലാളിയായ നെബീലിന്റെ സ്വപ്നമാണ് മൗണ്ട് എവറസ്റ്റ് കീഴടക്കൽ. ഇതിനായുള്ള പരിശീലനങ്ങൾ നേരത്തെ തുടങ്ങിയിരുന്നു. ഇന്ത്യയിൽ വിവിധ ട്രക്കിങ്ങുകളിൽ പങ്കെടുത്തു. ഇതിനിടയിലാണ് മൗണ്ട് എൽബ്രസ് കയറാനുള്ള അനുമതി ലഭിച്ചത്. സുമനസ്സുകളുടെ സാമ്പത്തിക സഹായത്തിലാണ് റഷ്യയിലെത്തിയത്. ശനിയാഴ്ച റഷ്യയിൽ നിന്ന് എറിയാട് എത്തിയ നബീലിനെ പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജനും ജനപ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. പ്രസിഡന്റ് കെ പി രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാറാബി ഉമ്മർ അധ്യക്ഷയായി.










0 comments