കെഎസ്‌ആർടിഇഎ അനിശ്ചിതകാല ധര്‍ണ 12–ാം ദിവസത്തിലേക്ക്

തിരുവനന്തപുരം
രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റം അവസാനിപ്പിക്കുക, അര്‍ഹരായ എല്ലാ ജീവനക്കാര്‍ക്കും സ്ഥലംമാറ്റം നൽകുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്‌ആർടി എംപ്ലോയീസ് അസോസിയേഷന്‍ ട്രാന്‍സ്പോര്‍ട്ട് ഭവനു മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല ധര്‍ണ പതിനൊന്നാം ദിവസം പിന്നിട്ടു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് നെടുവത്തൂര്‍ സുന്ദരേശന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ മലപ്പുറം ജില്ലാ പ്രസിഡന്റ് എ കെ ജയന്‍ അധ്യക്ഷനായി. വര്‍ക്കിങ് പ്രസിഡന്റ് സി കെ ഹരികൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ഹണി ബാലചന്ദ്രന്‍, പി എസ് മഹേഷ്, എസ് സുജിത് സോമന്‍, കെ സന്തോഷ്, എസ് ആര്‍ നിരീഷ്, മോഹന്‍കുമാര്‍ പാടി, കെ ശ്രീകുമാര്‍, പി സതീശന്‍ എന്നിവർ സംസാരിച്ചു.










0 comments