നാടൻ രുചിയുമായി മാമ്പഴക്കൂട്ടം

കെടിഡിസിയിൽ ആരംഭിച്ച മാന്പഴ മേള
തൃശൂർ
മാമ്പഴക്കൂട്ടം കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കെടിഡിസി യാത്രിനിവാസിൽ മാമ്പഴമേളയ്ക്ക് തുടക്കമായി. ജൂൺ 2 വരെ നടക്കുന്ന മേളയിൽ രാസവസ്തുക്കൾ ഉപയോഗിക്കാതെ പ്രകൃതിദത്തമായ രീതിയിൽ പഴുപ്പിച്ചെടുത്ത മാമ്പഴങ്ങൾ ലഭിക്കും. കാട്ടുപാതി, നീലം, ബദാമി, അൽഫോൺസ, മല്ലിക, മയൂരി, സിന്ദൂരം, റുമാനി തുടങ്ങി 40ലേറെ വ്യത്യസ്തയിനം മാമ്പഴങ്ങൾ പ്രദർശനത്തിനും വിപണനത്തിനുമായി ഒരുക്കിയിട്ടുണ്ട്. മാമ്പഴങ്ങൾക്ക് പുറമെ ചക്കയും മറ്റ് കാർഷിക ഉൽപ്പന്നങ്ങളും മേളയിൽ ലഭ്യമാണ്. കുന്നംകുളം, കൊടുങ്ങല്ലൂർ, ആലത്തൂർ, വടക്കാഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലെ കർഷകരുടെ ഉൽപ്പന്നങ്ങളാണ് മേളയിലുള്ളത്. എല്ലാ മാമ്പഴങ്ങളും കിലോയ്ക്ക് 80 രൂപയ്‌ക്ക് ലഭിക്കും. മാമ്പഴ പുളിശേരി, മാമ്പഴ പായസം എന്നിവയും മേളയുടെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്. ഫോൺ. 98460 23331.









0 comments