ഇരട്ട ചുഴലിക്കാറ്റ്, ഒപ്പം മഴയും മണ്ണിടിച്ചില്‍ ഭീഷണിയും; ജപ്പാനില്‍ ജാഗ്രതാ നിര്‍ദേശവുമായി പ്രധാനമന്ത്രി

Photo: X/@takaichi_sanae
ടോക്കിയോ : ജപ്പാനിൽ ഇരട്ട ചുഴലിക്കാറ്റുകൾ അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ച് പ്രധാനമന്ത്രി സനേ തകായിച്ചി.
വാരാന്ത്യത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുഴലിക്കാറ്റെത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പലയിടത്തും കാലവർഷം ശക്തമായിരിക്കുകയാണെന്നും അതോടൊപ്പം ചുഴലിക്കാറ്റ് ഭീഷണികൂടി നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് സനേ തകായിച്ചി പറഞ്ഞു. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി അടിയന്തിര നടപടികൾ ആരംഭിക്കാനും നിർദേശമുണ്ട്.
ടൈഫൂൺ 7 ഒകിനാവ പ്രദേശത്തെത്തിയിരിക്കുകയാണ്. ടൈഫൂൺ 8 രൂപപ്പെട്ടിട്ടുമുണ്ട്. മാത്രമല്ല, ക്യുഷു മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണിയുമുണ്ട്. എല്ലാവരും സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കണം, സനേ തകായിച്ചി എക്സിൽ കുറിച്ചു. സാഹചര്യം കണക്കിലെടുത്ത് പല മേഖലകളിലും ഇതിനോടകം തന്നെ ഒഴിപ്പിക്കൽ ഉത്തരവുകൾ നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റിനൊപ്പം മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്കം, ജലനിരപ്പ് ഉയരൽ തുടങ്ങിയ കാര്യങ്ങളിലും ജാഗ്രത പുലർത്തണമെന്നാണ് നിർദേശം.










0 comments