വിദേശ മദ്യവുമായി പിടിയിൽ

പ്രകാശൻ
കൊടകര
വിൽപ്പനയ്ക്കായി സ്കൂട്ടറിൽ കടത്തിയ 15 ലിറ്റർ വിദേശമദ്യവുമായി ഒരാൾ പിടിയിൽ. കൊടകര കിണർദേശം കൊപ്രക്കളം ഞാറേക്കാടൻ വീട്ടിൽ പ്രകാശനെ(62)യാണ് കൊടകര പൊലീസ് അറസ്റ്റ് ചെയ്‌തത്. ശനിയാഴ്ച പുലർച്ചെ 12.20-ന് കൊടകര ആമ്പല്ലൂർ ദേശീയപാതയിൽ പൊലീസ് നടത്തിയ പട്രോളിങ്ങിനിടെയാണ് ഇയാൾ അറസ്റ്റിലായത്. ഉളുമ്പത്തുകുന്ന് സമീപം സർവീസ് റോഡിൽ സ്കൂട്ടർ നിർത്തിയിട്ട പ്രകാശന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് സംഘം സ്കൂട്ടർ പരിശോധിച്ചപ്പോഴാണ് സ്കൂട്ടറിൽ സൂക്ഷിച്ച 15 ലിറ്റർ വിദേശമദ്യം പിടികൂടിയത്. പാലിയേക്കര ബിവറേജസ് കടയിൽ നിന്ന് വാങ്ങി കൂടുതൽ വിലയ്ക്ക് വിൽപ്പന നടത്തുന്നതിനായി കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. കൊടകര എസ്എച്ച്ഒ ജെർലിൻ വി സ്കറിയ, സബ് ഇൻസ്പെക്ടർമാരായ ഇ എ സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.










0 comments