ad
Deshabhimani

27 കുപ്പി ഗോവൻ മദ്യവുമായി 
ഒരാൾ അറസ്റ്റിൽ

നവീൻ അരവിന്ദ്

നവീൻ അരവിന്ദ്

വെബ് ഡെസ്ക്

Published on Jul 08, 2026, 12:28 AM | 1 min read


കൊടുങ്ങല്ലൂർ

ഗോവൻ നിർമിത മദ്യവുമായി യുവാവ് അറസ്റ്റിൽ. കൊടുങ്ങല്ലൂർ അഴീക്കോട്‌ സ്വദേശി നവീൻ അരവിന്ദ് (34)നെയാണ് 27കുപ്പി ഗോവന്‍ നിര്‍മിത മദ്യവുമായി കൊടുങ്ങല്ലൂർ എക്‌സൈസ് സർക്കിൾ പാർടി പിടികൂടിയത്. അഴീക്കോട്‌ ലൈറ്റ് ഹൌസ് മേഖലയിൽ വ്യാജ മദ്യവും മയക്കുമരുന്നും വലിയ തോതില്‍ ഉപയോഗിക്കുന്നതായുള്ള പരാതിയിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എം എസ് പദ്മരാജൻ, എ എസ് ഷിബു, പ്രിവന്റീവ് ഓഫീസർമാരായ എസ് അഫ്സൽ, പി എം ശബരിനാഥ്, പി കെ സജികുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home