ad
Deshabhimani

വികസന വഴിയിൽ പുതുക്കാട്‌

പുതുക്കാട്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി കെ കെ രാമചന്ദ്രന്‌ കള്ളായി സെന്ററിൽ നൽകിയ സ്വീകരണം                                                                /ഫോട്ടോ: ഡിവിറ്റ്‌ പോൾ

പുതുക്കാട്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി കെ കെ രാമചന്ദ്രന്‌ കള്ളായി സെന്ററിൽ നൽകിയ സ്വീകരണം /ഫോട്ടോ: ഡിവിറ്റ്‌ പോൾ

avatar
കെ എൻ സനിൽ ​

Published on Mar 31, 2026, 12:15 AM | 1 min read


ആമ്പല്ലൂർ

​‘‘ഡർർ...റ ണ്ട ണ്ട.......എന്താപ്പൊ ദ്‌ കഥ....’’ കള്ളായി സെന്ററിൽ ചാക്യാർ നിറഞ്ഞാടുകയാണ്‌. ‘‘ രാജാവിന്റെ കാലൊന്ന്വല്ല പ്പൊ.....ജനാധിപത്യത്തിന്റെ കാലാണേയ്‌......അതു പറയുന്പൊ കഴിഞ്ഞ പത്ത്‌ വർഷക്കാലത്തെ കേരളം പറയാണ്ട്‌ പറ്റ്വോ.....’’ നർമത്തിൽപ്പെതിഞ്ഞ്‌ കഴിഞ്ഞ പത്താണ്ടിലെ കേരളത്തിന്റെ വികസനം വിവരിക്കുകയാണ്‌ ചാക്യാർ.... പുതുക്കാട്‌ മണ്ഡലത്തിലെ എൽഡിഎ-ഫ്‌ സ്ഥാനാർഥി കെ കെ രാമചന്ദ്രന്റെ സ്വീകരണ പര്യടനത്തിലാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ പത്തുവർഷത്തെ നേട്ടങ്ങൾ വിശദീകരിച്ച്‌ ചാക്യാർകൂത്ത്‌ അവതരിപ്പിച്ചത്‌. പ്രദീപ്‌ പൂലാനിയാണ്‌ ചാക്യാരായി വേഷമിട്ട്‌ സരസമായി എൽഡിഎഫ്‌ സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിശദീകരിക്കുന്നത്‌. ചാക്യാർകൂത്ത്‌ അവസാനിച്ചപ്പോൾ ചടുല നൃത്തവുമായി വനിതകളുടെ നൃത്തസംഘമെത്തി. കലാപരിപാടികൾ നടക്കുന്നതിനിടെ തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിലേക്ക്‌ സ്ഥാനാർഥിയെത്തി. സ്വീകരണത്തിനുശേഷം ചുരുങ്ങിയ വാക്കുകളിൽ നന്ദി പ്രകടനം. കടുത്ത ചൂട്‌ ബാധിക്കാതിരിക്കാൻ ഉച്ചകഴിഞ്ഞാണ്‌ മണ്ഡലത്തിൽ സ്വീകരണ പര്യടനം. പര്യടനം കടന്നുപോകുന്ന ഓരോവഴിയിലും തൊട്ടുകാണിക്കാൻ വികസന സാക്ഷ്യങ്ങളുണ്ട്‌ കെ കെ രാമചന്ദ്രന്. സ്വന്തം നാടിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്‌ വികസന പദ്ധതികൾ കൊണ്ടുവരുന്ന എംഎൽഎയെക്കാണാൻ ഓരോ കേന്ദ്രത്തിലും ചെറുതല്ലാത്ത ആൾക്കൂട്ടം. തൃക്കൂർ, അളഗപ്പനഗർ, നെന്മണിക്കര പഞ്ചായത്തുകളിലായിരുന്നു തിങ്കളാഴ്‌ചയിലെ പര്യടനം. തൃക്കൂർ പഞ്ചായത്തിൽ സർവോദയ സ്‌കൂളിന്‌ കെട്ടിടം, ഗ്ര‍ൗണ്ട്‌, ആദൂർ ഉന്നതി നവീകരണം, ആലേങ്ങാട്‌–ഭരത റോഡ്‌ നിർമാണം, എസ്‌എംഎസ്‌ റോഡ്‌ നവീകരണം, മതിക്കുന്ന്‌ കെ ആർ ബാബു റോഡ്‌, തലവണിക്കര നേതാജി റോഡ്‌ നവീകരണം തുടങ്ങി ഒട്ടേറെ പദ്ധതികൾ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പൂർത്തിയാക്കിക്കഴിഞ്ഞു. ‘‘നിങ്ങൾക്കുമുന്നിൽ എനിക്ക്‌ നൽകാനുള്ള വാഗ്‌ദാനം ഇത്രയേയുള്ളൂ...കഴിഞ്ഞകാലങ്ങളിൽ നിങ്ങൾക്കൊപ്പം ഉണ്ടായിരുന്ന പോലെ ഇനിയും ഉണ്ടാകും., എന്റെ സാന്നിധ്യം വേണ്ടയിടങ്ങളിൽ ഞാനുണ്ടാവും. കഴിഞ്ഞ അഞ്ചുവർഷവും ചെയ്‌തതുപോലെ വികസന പദ്ധതികൾ നടപ്പാക്കും. തുടങ്ങിയ പദ്ധതികൾ പൂർത്തീകരിക്കേണ്ടതുണ്ട്‌. മാറുന്ന കാലത്തിനനുസരിച്ചുള്ള പദ്ധതികൾ മണ്ഡലത്തിൽ നടപ്പാക്കേണ്ടതുണ്ട്‌....’’ ചുരുങ്ങിയ വാക്കുകളിലാണ്‌ ഓരോ കേന്ദ്രത്തിലും പ്രസംഗം. കേരളത്തിൽ എൽഡിഎഫിന്റെ തുടർഭരണം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും ലളിതമായി പറഞ്ഞുവയ്‌ക്കുന്നു. കെ ജെ ഡിസ്‌കൻ, കെ എം വാസുദേവൻ, കെ എസ്‌ റോസൽ രാജ്‌, സി യു പ്രിയൻ, രാഘവൻ മുളങ്ങാടൻ തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home