ഗുരുവായൂരിന്റെ അമരക്കാരൻ

ഏങ്ങണ്ടിയൂർ കളരിക്കുന്നിൽ ഗുരുവായൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എൻ കെ അക്ബറിനെ ചക്കാണ്ടൻ വീട്ടിൽ ശാന്തയും രാധയും ചേർന്ന് സ്വീകരിക്കുന്നു
ജിബിന സാഗരന്‍
Published on Mar 30, 2026, 12:15 AM | 2 min read
തൃശൂര്‍ "
മോന്‍ ഇത്തവണയും ജയിക്കും ഉറപ്പാണ്... ഞങ്ങള്ടെ വോട്ടെല്ലാം മോനാണ്... എല്ലാരും കൂടെത്തന്നെയുണ്ട്' കളരിക്കുന്ന് സ്വീകരണകേന്ദ്രത്തിലെത്തിയ ഗുരുവായൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ കെ അക്ബറിന്റെ തലയില്‍ കൈവച്ച് എഴുപത്തിരണ്ടുകാരി ചക്കാണ്ടന്‍ ശാന്ത അനുഗ്രഹിച്ചു. കൈകള്‍ ചേര്‍ത്തുപിടിച്ച് നിറപുഞ്ചിരിയോടെ എന്‍ കെ അക്ബര്‍ ആശംസകള്‍ ഏറ്റുവാങ്ങി. ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ ശാന്തയ്ക്ക് ജോലിക്ക് പോകാനാവില്ല. ഏക വരുമാനം പെന്‍ഷനാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ പെന്‍ഷനും റേഷനും മുടങ്ങാതെ ലഭിക്കുന്നുണ്ടെന്നും ആരുടെയും മുന്നില്‍ കൈനീട്ടേണ്ട ആവശ്യമില്ലെന്നും ശാന്ത പറഞ്ഞു. ആ സാഹചര്യമൊരുക്കിയ നന്മയ്ക്ക് പിന്തുണ അറിയിക്കാനാണ് ശാന്ത സ്വീകരണകേന്ദ്രത്തിലെത്തിയത്. കല്ലാറ്റ് ശാരദയ്ക്കും എന്‍ കെ അക്ബറിനോട് പറയാനുണ്ടായിരുന്നത് സർക്കാരിനോടുള്ള സ്‌നേഹമായിരുന്നു. മുടങ്ങാതെ ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നതില്‍ സന്തോഷമറിയിക്കാന്‍ നിരവധി വയോജനങ്ങളാണ് സ്വീകരണ കേന്ദ്രങ്ങളില്‍ എന്‍ കെ അക്ബറിനെ കാത്തുനിന്നത്. ഗുരുവായൂരിന്റെ അമരക്കാരന്‍ എന്‍ കെ അക്ബര്‍ തന്നെയെന്ന് വിളിച്ചോതുന്നതായിരുന്നു ഓരോ കേന്ദ്രത്തിലെയും സ്വീകരണങ്ങള്‍. എല്ലാവരും സ്ഥാനാര്‍ഥിയുടെ അടുത്ത പരിചയക്കാരാണ്. എന്നും കാണുന്നവര്‍. ഔപചാരികത ഒട്ടുമില്ലാതെ അവര്‍ എന്‍ കെ അക്ബറുമായി വിശേഷങ്ങള്‍ പങ്കുവച്ചു. നാടിന്റെ സ്പന്ദനങ്ങൾ അറിഞ്ഞ് പ്രവർത്തിക്കുന്ന എന്‍ കെ അക്ബറിനെയാണ് ഗുരുവായൂരിന് ആവശ്യമെന്ന് വോട്ടർമാർ ഉറപ്പിച്ച് പറഞ്ഞു. വേനല്‍ച്ചൂട് പാരമ്യത്തിലെത്തിയപ്പോഴും ജനത്തിന്റെ ആവേശച്ചൂട് ഒട്ടും കുറഞ്ഞില്ല. എന്‍ കെ അക്ബറിന് പിന്തുണ അറിയിച്ച് നിരവധിയാളുകളാണ് ഓരോ സ്വീകരണകേന്ദ്രത്തിലും തടിച്ചുകൂടിയത്. മുദ്രാവാക്യംവിളിച്ചും പടക്കം പൊട്ടിച്ചുമുള്ള അകമ്പടിയോടെയായിരുന്നു സ്വീകരണങ്ങള്‍. പൂക്കളും രക്തഹാരവും തോര്‍ത്തും കൊന്നപ്പൂക്കളും പനിനീര്‍ പുഷ്പങ്ങളും സമ്മാനിച്ച് വോട്ടർമാർ പിന്തുണയറിയിച്ചു. വഴിയോരങ്ങളിലും വീടുകൾക്ക് മുന്നിലും കാത്തുനിന്ന് പലരും സ്ഥാനാർഥിക്ക് ഹാരാർപ്പണം നടത്തി. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള തീരദേശവാസികളുടെ സ്നേഹവായ്പ് ഏറ്റുവാങ്ങിയായിരുന്നു പ്രയാണം. മണപ്പാട് നിന്നാണ് പര്യടനം ആരംഭിച്ചത്. മുതിര്‍ന്ന സിപിഐ നേതാവ് സി എന്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്തു. 31 കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം ബാലാജി, തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സി സുമേഷ്, സെക്രട്ടറിമാരായ എം കൃഷ്ണദാസ്, ടി ടി ശിവദാസ്, എം എ ഹാരിസ് ബാബു, ട്രഷറര്‍ പി കെ രാജേശ്വരന്‍, എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പി കെ സൈതാലിക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.










0 comments