ad
Deshabhimani

ഉന്നതികളിൽ സ്പന്ദനമായി

ചാലക്കുടി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ബിജു എസ് ചിറയത്തിന് -മലക്കപ്പാറയില്‍ നല്‍കിയ സ്വീകരണം

ചാലക്കുടി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ബിജു എസ് ചിറയത്തിന് -മലക്കപ്പാറയില്‍ നല്‍കിയ സ്വീകരണം

avatar
കെ ജെ ലിജോ

Published on Apr 04, 2026, 11:24 PM | 1 min read

ചാലക്കുടി

മലക്കപ്പാറ തോട്ടംതൊഴിലാളികളുടെ ലായങ്ങളിലും ആദിവാസി ഉന്നതികളിലും ദുഃഖവെള്ളി ദിനത്തില്‍ സന്ദര്‍ശനം നടത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ബിജു എസ് ചിറയത്ത്. ഉന്നതികളിലെത്തിയ സ്ഥാനാര്‍ഥിയെ തേനും വനവിഭവങ്ങളും നല്കിയാണ് ആദിവാസികള്‍ സ്വീകരിച്ചത്. മുന്‍ എംഎല്‍എ ബി ഡി ദേവസിയുടെ പിന്‍ഗാമിയാണെന്ന് പറഞ്ഞതോടെ ഉന്നതി നിവാസികളുടെ സന്തോഷം ഇരട്ടിയായി. ബി ഡി ദേവസിയേട്ടന്‍ എംഎല്‍എ ആയിരുന്നപ്പോള്‍ ഒന്നിനും ഒരു കുറവും വരുത്തിയിരുന്നില്ലെന്ന് ഊരുമൂപ്പനടക്കമുള്ളവര്‍ പറഞ്ഞു. ഉന്നതികളിലെ മുഴുവന്‍ വോട്ടും ദേവസിയേട്ടന്റെ പിന്‍ഗാമിക്ക് നല്കുമെന്ന് അവര്‍ ഉറപ്പ് നല്കി. ഉന്നതികളിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച സ്ഥാനാര്‍ഥി വീട്ടുകാരുമായി സൗഹൃദം പങ്കിടുകയും ആവശ്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ഏറെ നേരം ഇവിടെ ചെലവിട്ടാണ് സ്ഥാനാര്‍ഥി മടങ്ങിയത്. വാഹനത്തിനരികില്‍വരെ സ്ഥാനാര്‍ഥിയെ അനുഗമിച്ച ഉന്നതിനിവാസികള്‍ വിജയാശംസകള്‍ നേര്‍ന്നാണ് യാത്രയാക്കിയത്. തുടര്‍ന്ന് തോട്ടം തൊഴിലാളികളുടെ അടുത്തെത്തി. കഴിഞ്ഞ അഞ്ചുവര്‍ഷം തങ്ങളെ സഹായിക്കാന്‍ ആരുമണ്ടായില്ലെന്നതടക്കമുള്ള പരിഭവങ്ങള്‍ തോട്ടം തൊഴിലാളികള്‍ സ്ഥാനാര്‍ഥിയുമായി പങ്കുവച്ചു. നിങ്ങള്‍ക്കൊപ്പം താനുണ്ടാകുമെന്ന് ഉറപ്പ് നല്കി സ്ഥാനാര്‍ഥി വോട്ടഭ്യര്‍ഥിച്ചു. തമിഴ്‌നാട് അതിര്‍ത്തിയായ വാല്‍പ്പാറവരെയുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയാണ് സ്ഥാനാര്‍ഥി മടങ്ങിയത്. ശനിയാഴ്‌ച ചാലക്കുടിയിലും കൊടകരയിലുമായിരുന്നു പര്യടനം. കോട്ടാറ്റ്, മൂഞ്ഞേലി എന്നിവിടങ്ങളിലെത്തിയ സ്ഥാനാര്‍ഥി പള്ളികളിലും സന്യസ്ഥ മഠങ്ങളിലും സന്ദര്‍ശനം നടത്തി വോട്ടഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് കൊരട്ടി, കാതിക്കുടം എന്നിവിടങ്ങളിലെ വിവിധ പള്ളികളിലും മഠങ്ങളിലും സന്ദര്‍ശിച്ചു. കൊരട്ടി ദേവമാത ആശുപത്രിയിലുമെത്തി വോട്ടഭ്യര്‍ഥിച്ചു. ഉച്ചതിരിഞ്ഞ് പേരാമ്പ്ര ആയുര്‍വേദാശുപത്രിയിലെത്തിയ സ്ഥാനാര്‍ഥി രോഗികളോടും ജീവനക്കാരോടും വോട്ടഭ്യര്‍ഥിച്ചു. കൊടകരയിലെ വിവിധ പള്ളികളിലും ക്ഷേത്രങ്ങളിലും മഠങ്ങളിലും സന്ദര്‍ശനം നടത്തി. ബി ഡി ദേവസി, കെ എസ് അശോകന്‍, കെ ഒ വര്‍ഗീസ്, അഡ്വ. പി ഐ മാത്യു, പി ആര്‍ പ്രസാദന്‍, കെ എസ് സതീഷ്‌കുമാര്‍, എ ബി പ്രേംദാസ്, വി സെന്തില്‍, കറുപ്പ് സ്വാമി, പരമശിവം, രാജേശ്വരി, മഹേശ്വരി, എ നാഗപ്പന്‍ എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home