ad
Deshabhimani

പദ്ധതിവിഹിതത്തിൽ വെട്ടിക്കുറവ്‌

തദ്ദേശസ്ഥാപനങ്ങളിലേക്ക്‌ ഉജ്വല എൽഡിഎഫ്‌ മാർച്ച്‌

കുന്നംകുളം നഗരസഭയിലേക്ക് എൽഡിഎഫ് നടത്തിയ മാർച്ചും ധർണയും സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു

കുന്നംകുളം നഗരസഭയിലേക്ക് എൽഡിഎഫ് നടത്തിയ മാർച്ചും ധർണയും സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു

avatar
പ്രത്യേക ലേഖകൻ

Published on Aug 02, 2026, 12:15 AM | 2 min read


തൃശൂർ

പ്രാദേശിക വികസനം അട്ടിമറിക്കുന്ന യുഡിഎഫ്‌ നയത്തിന്‌ താക്കീതായി തദ്ദേശ സ്ഥാപനങ്ങളിലേക്ക്‌ ജനപ്രതിനിധികളുടെയും ബഹുജനങ്ങളുടെയും ഉജ്വല മാർച്ച്‌. യുഡിഎഫ്‌ സർക്കാരിന്റെ പുതുക്കിയ ബജറ്റിൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ എൽഡിഎഫ്‌ നേതൃത്വത്തിലാണ്‌ ശനിയാഴ്‌ച മാർച്ച്‌ സംഘടിപ്പിച്ചത്‌. വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്ക്‌ തിങ്കളാഴ്‌ചയും മാർച്ച്‌ നടത്തും. കുന്നംകുളം നഗരസഭയിലേക്ക്‌ നടത്തിയ മാർച്ച്‌ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്‌തീനും ഇരിങ്ങാലക്കുട നഗരസഭാ മാർച്ച്‌ സംസ്ഥാനകമ്മിറ്റിയംഗം ഡോ. ആർ ബിന്ദുവും ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി കെ ഡേവിസ്‌ അന്നമനടയിലും സേവ്യർ ചിറ്റിലപ്പിള്ളി വടക്കാഞ്ചേരിയിലും എം ബാലാജി കടവല്ലൂരിലും ടി വി ഹരിദാസ്‌ എളവള്ളിയിലും ഉദ്‌ഘാടനം ചെയ്‌തു. പുത്തൻചിറയിൽ സിപിഐ എം ഏരിയ സെക്രട്ടറി ടി കെ സന്തോഷ്, മാളയിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ടി ശശിധരൻ, വെള്ളാങ്ങല്ലൂരിൽ ജില്ലാ കമ്മിറ്റി അംഗം എം രാജേഷ്, പൊയ്യയിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ വി വസന്തകുമാർ, കുഴൂരിൽ ആർജെഡി സംസ്ഥാന കമ്മിറ്റി അംഗം കെ സി വർഗീസ് എന്നിവർ സമരം ഉദ്‌ഘാടനം ചെയ്‌തു. ചാഴൂരിൽ സിപിഐ എം ചേർപ്പ്‌ ഏരിയ സെക്രട്ടറി എ എസ് ദിനകരൻ ഉദ്‌ഘാടനം ചെയ്തു. മുരിയാട് ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ, പടിയൂരിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി കെ സുധീഷ്, ഏങ്ങണ്ടിയൂരിൽ എൻ കെ അക്ബർ എംഎൽഎ, വാടാനപ്പള്ളിയിൽ സിപിഐ എം നാട്ടിക ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു, എടവിലങ്ങിൽ സിപിഐ സംസ്ഥാന ക‍ൗൺസിൽ അംഗം ഇ ടി ടൈസൺ, എറിയാട്ട്‌ സിപിഐ എം കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറി മുസ്‌താക്കലി എന്നിവർ ഉദ്ഘാടനം ചെയ്തു. പഴയന്നൂരിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി എ ബാബുവും കൊണ്ടാഴിയിൽ സിപിഐ മണ്ഡലം സെക്രട്ടറി പി ശ്രീകുമാറും അന്തിക്കാട് മണലൂർ ഏരിയ സെക്രട്ടറി പി എ രമേശനും മുല്ലശേരിയിൽ മുരളി പെരുനെല്ലിയും മണലൂരിൽ സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം രാഗേഷ് കണിയാംപറമ്പിലും വടക്കേക്കാട്ട്‌ സിപിഐ എം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസും പുന്നയൂര്‍ക്കുളത്ത്‌ ജില്ലാ കമ്മിറ്റിയംഗം എം കൃഷ്ണദാസും ഉദ്ഘാടനം ചെയ്തു. അടാട്ട് സിപിഐ എം പുഴയ്ക്കൽ ഏരിയ സെക്രട്ടറി കെ എസ് സുഭാഷും തോളൂരിൽ ജില്ലാ കമ്മിറ്റിയംഗം എം കെ പ്രഭാകരനും കോലഴിയിൽ ജില്ലാ കമ്മിറ്റിയംഗം എ എസ് കുട്ടിയും ഉദ്ഘാടനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home