ad
Deshabhimani

കൈകള്‍ നിറയെ 
വിജയമുത്തം

കയ്പമംഗലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ വത്സരാജ് പുതിയ റോഡിലെത്തിയപ്പോള്‍ കുന്നത്ത് കറുമ്പി 
സ്ഥാനാര്‍ഥിക്ക് മുത്തം നല്‍കുന്നു

കയ്പമംഗലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ വത്സരാജ് പുതിയ റോഡിലെത്തിയപ്പോള്‍ കുന്നത്ത് കറുമ്പി 
സ്ഥാനാര്‍ഥിക്ക് മുത്തം നല്‍കുന്നു

avatar
ജിബിന സാഗരന്‍

Published on Mar 31, 2026, 12:15 AM | 1 min read


തൃശൂര്‍

എണ്‍പത്തിയഞ്ചുകാരി കുന്നത്ത് കറുമ്പിക്ക് നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. പക്ഷേ, കയ്പമംഗലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ വത്സരാജ് പുതിയ റോഡിലെത്തുന്പോള്‍ വീട്ടില്‍ ഇരിക്കുന്നതെങ്ങനെ? അതുകൊണ്ട് സ്ഥാനാര്‍ഥിയെത്തും മുന്നേ സ്വീകരണ കേന്ദ്രത്തിലെ കസേരയില്‍ കറുമ്പി ഇടംപിടിച്ചു. സ്ഥാനാര്‍ഥിയെത്തിയതോടെ ആവേശത്തോടെ കൈയിലുണ്ടായിരുന്ന രക്തഹാരം അണിയിച്ചു. പിന്നീട് കൈയിലൊരു വിജയമുത്തവും. ""ഇവിടെ ജയിക്കുമെന്ന് ഉറപ്പാണ്... നന്മയുള്ളവര്‍ തുടരണം... ക്ഷേമപെന്‍ഷനും റേഷനുമൊക്കെ മുടങ്ങാതെ തരുന്ന ഈ സര്‍ക്കാരിനെ ജനം എങ്ങനെ മറക്കാനാണ്...?'' കറുമ്പി നേര്‍ത്ത ശബ്ദത്തില്‍ ആവേശത്തോടെ പറഞ്ഞു. സുനാമി കോളനിയില്‍ കെ കെ വത്സരാജെത്തിയപ്പോള്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തില്‍ അമ്മ രമയ്ക്കൊപ്പം ഭിന്നശേഷിക്കാരി നിമിയുമുണ്ടായിരുന്നു. നിമിയെ കണ്ടതോടെ സ്ഥാനാര്‍ഥി അരികിലെത്തി നിറപുഞ്ചിരിയോടെ തലകുനിച്ചു. അമ്മയുടെ സഹായത്തോടെ കൈയ്യിലുണ്ടായിരുന്ന രക്തഹാരം നിമി സ്ഥാനാര്‍ഥിയെ അണിയിച്ചു. രോഗബാധിതനായതിനാല്‍ നിമിയുടെ അച്ഛന്‍ സനീഷിന് കൂലിപ്പണിക്ക് പോകാന്‍ കഴിയുന്നില്ല. അമ്മ രമയ്ക്കും ജോലി നഷ്ടപ്പെട്ടു. നിമിക്ക് ലഭിക്കുന്ന പെന്‍ഷനും റേഷനുമുള്ളതുകൊണ്ടാണ് കുടുംബം മുന്നോട്ട് പോകുന്നത് രമ പറഞ്ഞു. കെ കെ വത്സരാജിനെ പിന്തുണച്ച് വന്‍ജനക്കൂട്ടമാണ് അവധിദിനമല്ലാതിരുന്നിട്ടും ഓരോ സ്വീകരണ കേന്ദ്രങ്ങളിലും എത്തിയത്. വന്‍ ഭൂരിപക്ഷത്തോടെ കെ കെ വത്സരാജ് വിജയിക്കുമെന്ന ഉറപ്പായിരുന്നു ആ മുഖങ്ങളില്‍. സ്ത്രീകളും കുട്ടികളും വയോധികരും ഉള്‍പ്പടെയുള്ളവരുടെ നീണ്ട നിരയായിരുന്നു ഓരോ കേന്ദ്രങ്ങളിലും. ഇന്‍ക്വിലാബ് വിളികളോടെയാണ് സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയെ വരവേറ്റത്. പൂക്കളും രക്തഹാരവും തോര്‍ത്തും കൊന്നപ്പൂക്കളും പനിനീര്‍ പുഷ്പങ്ങളും സമ്മാനിച്ച് വോട്ടർമാർ സ്ഥാനാര്‍ഥിക്ക് പിന്തുണയറിയിച്ചു. ഓരോരുത്തരോടും കെ കെ വത്സരാജ് പുഞ്ചിരിയോടെ വിശേഷങ്ങള്‍ തിരക്കി. സ്ഥാനാര്‍ഥിയെ കാണാനും അഭിവാദ്യം ചെയ്യാനും വീടുകള്‍ക്ക് മുന്നിലും സ്ഥാനാര്‍ഥി കടന്നുപോകുന്ന വഴിയോരങ്ങളിലും തടിച്ചുകൂടിയവരും നിരവധി. പുതിയ റോഡില്‍ നിന്നാണ് തിങ്കളാഴ്ചത്തെ സ്ഥാനാര്‍ഥി പര്യടനം ആരംഭിച്ചത്. 34 കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി പുതുമനയില്‍ സമാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home