ലാപ്ടോപ് വിതരണം ചെയ്തു

പൂമംഗലം പഞ്ചായത്തിൽ വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ നിർവഹിക്കുന്നു
അരിപ്പാലം
പൂമംഗലം പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി പട്ടിക ജാതി വിദ്യാർഥികൾക്ക് ലാപ് ടോപ്പും പഠനോപകരണങ്ങളും വിതരണം ചെയ്തു. വടക്കുംകര ഗവ. യുപി സ്കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കവിത സുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കത്രീന ജോർജ്, വാർഡ് അംഗം ജൂലി ജോയ്, പ്രധാനാധ്യാപിക പി എസ് ഷിനി , പിടിഎ പ്രസിഡന്റ് എം എ രാധാകൃഷ്ണൻ , ധന്യ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.









0 comments