Deshabhimani

കിലയ്ക്ക്‌ നാഥനായില്ല, 
പദ്ധതി രൂപീകരണം പാളും

കില   ആസ്ഥാനം

കില ആസ്ഥാനം

avatar
.സി എ പ്രേമചന്ദ്രൻ

Published on Nov 06, 2026, 12:19 AM | 1 min read


തൃശൂർ

കേരള ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ലോക്കൽ അഡ്‌മിനിസ്‌ട്രേഷനിൽ (കില) സ്ഥിരം ഡയറക്ടർ ജനറലില്ലാതായതോടെ സം സ്ഥാനത്തിന്റെ വികസനോന്മുഖ പദ്ധതി രൂപീകരണവും പ്രവർത്തനങ്ങളും താളംതെറ്റും. പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ വിജയനാണ്‌ കില ഡയറക്ടർ ജനറലിന്റെ അധിക ചുമതല നൽകിയത്‌. വിദ്യാഭ്യാസ വകുപ്പിനൊപ്പം കിലയുടെ അധിക ചുമതല അദ്ദേഹത്തിന്‌ കൃത്യമായി നിർവഹിക്കാനാവുമോയെന്ന ആശങ്കയുണ്ട്‌. മുഖ്യമന്ത്രി വി ഡി സതീശനും തദ്ദേശ മന്ത്രി കെ എം ഷാജിയും തമ്മിൽ പോര്‌ രൂക്ഷമായതോടെയാണ്‌ സ്ഥിരം ഡയറക്ടർ ജനറൽ നിയമനം വൈകുന്നത്‌. ഫണ്ട്‌ വിനിയോഗം സംബന്ധിച്ച്‌ കേന്ദ്ര ധനകാര്യ കമീഷന്റെ പുതിയ മാർഗരേഖയും പഞ്ചായത്തീരാജിന്റെ പുതിയ പദ്ധതികളും മാർഗനിർദേശങ്ങളും പുറത്തുവന്നിട്ടുണ്ട്‌. ഇവയുമായി ബന്ധപ്പെട്ട്‌ തദ്ദേശസ്ഥാപന അംഗങ്ങൾക്ക്‌ കിലവഴി പരിശീലനം നൽകേണ്ട സമയമാണ്‌. മുളങ്കുന്നത്തുകാവിലെ ആസ്ഥാനം ഉൾപ്പെടെ സംസ്ഥാനത്ത്‌ ആറ്‌ പ്രധാന സെന്ററുകൾ കിലയ്‌ക്കുണ്ട്‌. ഇവിടങ്ങളിൽ കൃത്യമായ സന്ദർശനവും ഇടപെടലും വേണം. അഞ്ചരമാസമായി ഇതെല്ലാം മുടങ്ങി. പുതിയ പദ്ധതികളും ഏറ്റെടുക്കാനാവുന്നില്ല. കോൺഗ്രസ് പ്രതിനിധിയായി ജെ ബി രാജനെ കില ഡയറക്ടർ ജനറലാക്കാനാണ്‌ വി ഡി സതീശന്റെ നീക്കം. ഇതിനായി ഡയറക്ടർ ജനറലിന്റെ പ്രായപരിധി 60ൽനിന്ന്‌ 70 ആക്കാനും നീക്കമുണ്ട്‌. കില ഡയറക്ടർ ജനറലായിരുന്ന ജോയ്‌ എളമണിന്‌ 60 തികഞ്ഞപ്പോൾ, പുതിയയാൾ ചുമതലയേൽക്കുന്നതുവരെ തുടരാൻ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ തീരുമാനിച്ചപ്പോൾ കോൺഗ്രസ്‌ കോടതിയെ സമീപിച്ചിരുന്നു. കില അസി. പ്രൊഫസറായിരുന്ന ജെ ബി രാജനായിരുന്നു ഇതിന്‌ പിന്നിൽ. ഇയാൾക്കുവേണ്ടിയാണ്‌ ഇപ്പോൾ പ്രായപരിധി കൂട്ടുന്നത്‌.സംസ്ഥാനത്തിനകത്തും പുറത്തും പരസ്യം നൽകി അപേക്ഷ ക്ഷണിച്ച്‌, അഭിമുഖം നടത്തിയാണ്‌ മുൻകാലങ്ങളിൽ ഡയറക്ടർ ജനറൽ നിയമനം നടത്തിയത്‌. ഡെപ്യൂട്ടേഷൻ നിയമനത്തിനും ചട്ടങ്ങളുണ്ട്‌. ഇതെല്ലാം അട്ടിമറിക്കാനാണ്‌ നീക്കം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

V D Satheesan VEH Global

01

print edition അഴിമതി ഫയലിന്‌ ഓവർ സ്‌പീഡ്; ധന, നിയമ വകുപ്പുകൾ കാണാത്തത്‌ ദുരൂഹം
Paravur Taluk Hospital medical negligence Abdul Jabbar protest

02

print edition മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപിഴവ്: കാൽ നഷ്‌ടമായ അബ്‌ദുൾ ജബ്ബാർ സമരം തുടങ്ങി
Flemy Abraham with bjp leaders

03

print edition ഇരട്ടനഗരം പദ്ധതി സംശയമുനയിൽ; ഒ‍ൗദ്യോഗിക ചർച്ചയിൽ വിവാദ ഇടനിലക്കാരൻ
Sabarimala opening day pilgrim rush

04

print edition ആദ്യദിനം 
തീർഥാടകപ്രവാഹം; ഒരുക്കങ്ങളിൽ ഏകോപനമില്ല
Haritha Karma Sena Alakkode

05

print edition പൊന്നിനേക്കാൾ തിളങ്ങുന്നു ഹരിതകർമസേന; പ്ലാസ്‌റ്റിക്കിൽനിന്ന്‌ കിട്ടിയത്‌ അഞ്ചേമുക്കാൽ പവൻ
deshabhimani section

Recommended

Deshabhimani
Home