മാനേജ്മെന്റ് ക്വാട്ടയുടെ അപേക്ഷാ ഫോം വെബ്സൈറ്റില്‍

തൃശൂർ
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മാനേജ്മെന്റിന് കീഴിലുള്ള കേരളവര്‍മ കോളേജ്, കുന്നംകുളം വിവേകാനന്ദ കോളേജ് എന്നിവിടങ്ങളിലേക്കുള്ള 2026–-27 അധ്യായന വര്‍ഷത്തിലെ മാനേജ്മെന്റ് ക്വാട്ട മുഖേനയുള്ള ബിരുദ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കേരളവര്‍മ കോളേജിലെ മാനേജ്മെന്റ് ക്വാട്ട ഫോം പണമടച്ച് www.keralavarma.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. വിവേകാനന്ദ കോളേജിലേക്കുള്ള പ്രവേശനത്തിന് www.svcollege.ac.in എന്ന വെബ്സൈറ്റില്‍ ഉള്ള ലിങ്ക് വഴി ഗൂഗിള്‍ ഫോം മുഖേന അപേക്ഷിക്കാം. ഹിന്ദുമത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മാത്രമേ മാനേജ്മെന്റ് ക്വാട്ടയില്‍ അപേക്ഷിക്കാനാകൂ. അപേക്ഷാഫോമുകള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫീസില്‍ നിന്ന് ലഭിക്കില്ല. വിവരങ്ങള്‍: www.cochindevaswomboard.org










0 comments