കേരള ബാങ്ക് വായ്‌പാ വിതരണം

ക്ഷീരകർഷകർക്കുള്ള കേരള ബാങ്ക് വായ്‌പാ വിതരണം വൈസ് പ്രസിഡന്റ് എം കെ കണ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു
തൃശൂർ
ക്ഷീര കർഷകർക്ക് കേരള ബാങ്ക് തൃശൂർ റീജണല്‍ ഒരു കോടി രൂപയുടെ വായ്‌പ വിതരണം ചെയ്‌തു. കേരള ബാങ്കിന്റെ വെള്ളാങ്കല്ലൂർ പുത്തൻചിറ ബ്രാഞ്ചുകൾ വഴി വള്ളിവട്ടം, വെള്ളൂ ർ, കൊറ്റനല്ലൂർ, പട്ടേപ്പാടം എ ന്നീ ക്ഷീര സംഘങ്ങളിലെ കർഷകർക്കാണ് വായ്‌പ വിതരണം ചെയ്‌തത്. കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണൻ വായ്‌പ വിതരണം ചെയ്‌തു. വെ ള്ളാങ്കല്ലൂർ പഞ്ചായത്തംഗം സിമി റഷീദ് അധ്യക്ഷയായി. താര ഉണ്ണിക്കൃഷ്‌ണൻ, എൻ ആർ രാധാകൃഷ്‌ണൻ, ലോഹിതാക്ഷൻ, കേരള ബാങ്ക് കൊടൂങ്ങല്ലൂർ ഏരിയ മാനേജർ ലൈ ജി, വെള്ളാങ്കല്ലൂർ മാനേജർ സി സി ഷർമിള, പുത്തൻചിറ ബ്രാഞ്ച് മാനേജർ വി ജെ ജെയിംസ് എന്നിവർ സംസാരിച്ചു.









0 comments