ഇഷാര ഗോൾഡ് ആൻഡ് ഡയമണ്ട്സ് കൊടകര ഷോറൂം ഉദ്ഘാടനം ഇന്ന്

കൊടകര
രാജ് ഗോൾഡ് ഗ്രൂപ്പിന്റെ ഇഷാര ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം കൊടകരയിൽ വ്യാഴാഴ്ച പ്രവർത്തനമാരംഭിക്കും. പകൽ 11-ന് സിനിമാതാരം നമിത പ്രമോദ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനവേളയിൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേർക്ക് വജ്ര മോതിരം സമ്മാനമായി നൽകും. 21- മുതൽ സെപ്‌തംബർ 30- വരെ ഷോറൂം സന്ദർശിക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് സ്വർണമാല സമ്മാനമായി നൽകുമെന്ന് ഇഷാര ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ രാജൻ ചെമ്പാറ, മാനേജിങ് പാർട്‌ണർ ജലജ രാജൻ എന്നിവർ പറഞ്ഞു. ഈ കാലയളവിൽ തൃപ്രയാർ, കൊടകര ഷോറൂമുകളിൽ നിന്ന് ആഭരണങ്ങൾ വാങ്ങുന്ന രണ്ട് ഭാഗ്യശാലികൾക്ക് മലേഷ്യൻ കപ്പിൾ ട്രിപ്പ് ആണ് സമ്മാനം.










0 comments