ചാലക്കുടിപ്പുഴയില്‍ ജലവിതാനം ഉയര്‍ന്നു

വെട്ടുകടവ് പാലത്തിന്റെ മുകള്‍ഭാഗം മുട്ടുന്ന തരത്തില്‍ ചാലക്കുടിപ്പുഴയില്‍ ജലവിതാനം ഉയര്‍ന്നപ്പോള്‍
ചാലക്കുടി മഴ
കനത്തതോടെ ചാലക്കുടിപ്പുഴയില്‍ ജലവിതാനം ഉയര്‍ന്നു. വൈകിട്ടോടെ അഞ്ചര മീറ്ററായിരുന്നു ജലവിതാനം. ഏഴ് മീറ്ററാണ് പുഴയിലെ വെള്ളത്തിന്റെ മുന്നറിയിപ്പ് വിതാനം. വെട്ടുകടവ് പാലത്തിന്റെ മുകളില്‍ തട്ടുന്നനിലയിലാണ് പുഴയില്‍ വെള്ളമൊഴുകുന്നത്. പരിയാരത്ത് കപ്പത്തോട് കവിഞ്ഞ് കൃഷിയിടങ്ങളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. എന്നാല്‍ വീടുകളിലേക്ക് വെള്ളം ഇതുവരേയും കയറിയിട്ടില്ല. താഴൂര്‍ വഴിയില്‍ പോത്തുമ്പടി റോഡിലേക്ക് വെള്ളം കയറി. ചാലക്കുടി റെയില്‍വേ അടിപ്പാതയില്‍ വെള്ളം കയറി വാഹനഗതാഗതം നിലച്ചു. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഏഴ് ഷട്ടറുകളും 419 മീറ്റലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. വൈകിട്ടോടെ സ്ലൂയിസ് വാല്‍വില്‍ ഒരെണ്ണവും തുറന്നു. രാത്രിയോടെ ചാലക്കുടിപ്പുഴയില്‍ ജലവിതാനം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. പുഴയോരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ ക്യാമ്പ് ആരംഭിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.










0 comments