ad
Deshabhimani

വ്യാജ തിരിച്ചറിയൽ കാർഡ്‌ 
നിർമിച്ചയാൾ പിടിയിൽ

ശങ്കർ

ശങ്കർ

വെബ് ഡെസ്ക്

Published on Sep 06, 2026, 12:18 AM | 1 min read

ഇരിങ്ങാലക്കുട

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിആർഡിഒയുടെ പേരിൽ സ്വന്തം ഫോട്ടോ പതിച്ച വ്യാജ ഐഡി കാർഡ് നിർമിച്ചയാൾ പിടിയിൽ. ചെന്നൈ സ്വദേശിയായ കോടമ്പാക്കം ഭാരതീശ്വരർ കോളനിയിലെ ശങ്കർ (46) നെയാണ്‌ തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്‌തത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക ഇ‍മെയിലിലേക്ക് ഇ‍ൗ ഐഡി കാർഡ്‌ അയച്ച് തട്ടിപ്പിന് ശ്രമിക്കുകയായിരുന്നു. ഗുരുവായൂരിൽ ദർശനത്തിന് വരുന്ന ഇയാളുടെ ഭാര്യയ്ക്കും മകൾക്കും വേണ്ട സഹായങ്ങൾ നൽകണമെന്നാവശ്യപ്പെട്ടാണ്‌ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ ഔദ്യോഗിക ഇമെയിലിലേക്ക് സന്ദേശമയച്ചത്‌. ആഗസ്ത് 25ന് ലഭിച്ച സന്ദേശം പരിശോധിച്ച സ്പെഷ്യൽ ബ്രാഞ്ച് ഇമെയിലിലെ ഉള്ളടക്കം വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് കേസെടുക്കുകയായിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിലും രേഖകൾ പരിശോധിച്ചതിലും ഇയാൾ ആൾമാറാട്ടം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ കെ സി ബൈജു, എസ്ഐ ആൽബി തോമസ് വർക്കി, ജിഎഎസ്ഐ മനോജ്, സിപിഒമാരായ അജിത്ത്, സുദീപ്, ഡ്രൈവർ സിപിഒ അനന്തുമോൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home