ad
Deshabhimani

ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റ്‌ ഗോകുലം എഫ്സി ജേതാക്കൾ

ഇരിങ്ങാലക്കുടയിൽ ഒളിമ്പ്യൻ ചന്ദ്രശേഖരൻ ടൂർണമെന്റിൽ ജേതാക്കളായ ഗോകുലം എഫ്സി ടീം

ഇരിങ്ങാലക്കുടയിൽ ഒളിമ്പ്യൻ ചന്ദ്രശേഖരൻ ടൂർണമെന്റിൽ ജേതാക്കളായ ഗോകുലം എഫ്സി ടീം

വെബ് ഡെസ്ക്

Published on Jan 29, 2026, 12:31 AM | 1 min read

ഇരിങ്ങാലക്കുട

ഒളിമ്പ്യൻ സ്പോർട്ടിങ്‌ എഫ്സിയുടെ നേതൃത്വത്തിൽ അയ്യങ്കാവ് മൈതാനത്ത് നടന്ന പ്രഥമ ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റിൽ ഗോകുലം എഫ്സി കോഴിക്കോട് ജേതാക്കൾ. 2-–1 ന് കേരള പൊലീസിനെയാണ് പരാജയപ്പെടുത്തിയത്. മികച്ച ഗോൾകീപ്പർ: ജി കെ ബിഷോർജിത് (ഗോകുലം എഫ്‌സി), മികച്ച പ്രതിരോധ താരം: അതുൽ കൃഷ്ണ (ഗോകുലം എഫ്‌സി), മികച്ച മിഡ്ഫീൽഡർ: ജംഷീദ് (കേരള പൊലീസ്), മികച്ച ഫോർവേഡ്: ബാബിൾ (കേരള പൊലീസ്), ടൂർണമെന്റിലെ മികച്ച താരം: മോസസ് (ഗോകുലം എഫ്‌സി), ഫൈനലിലെ ആദ്യ ഗോൾ: അക്ഷുമ്മ (ഗോകുലം എഫ്‌സി), മികച്ച ടീം: പിഎഫ്സി കേരള. ​സമാപന ചടങ്ങിൽ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി മുഖ്യാതിഥിയായി. ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിൽ, ഡിഎഫ്എ സെക്രട്ടറി റോയി കുര്യൻ, ഒളിമ്പ്യൻ എഫ്സി സെക്രട്ടറി എ വി ജോസഫ്, പ്രസിഡന്റ് എം കെ പ്രഹ്ളാദൻ, സി പി അശോകൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home