ad
Deshabhimani

അത്താണി റെയിൽവേ ട്രാക്കിന് സമീപത്ത് തീപിടിത്തം

fire breaks railway
വെബ് ഡെസ്ക്

Published on Feb 03, 2026, 01:15 AM | 1 min read

വടക്കാഞ്ചേരി

അത്താണി സെന്ററിലെ ജെഎംജെ സ്കൂളിന് എതിർ വശത്തെ റെയിൽവേ ട്രാക്കിന് സമീപത്തെ സ്വകാര്യ ഭൂമിയിൽ കൂട്ടിയിട്ടിരുന്ന പുല്ലിന് തീപടർന്നു. തീ നിയന്ത്രണ വിധേയമാകാത്ത വിധം പടർന്നപ്പോൾ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീയണച്ചു. തൊട്ടടുത്ത് കൂടി റെയിൽവേ ലൈനുള്ളതിനാൽ അപകടം വ്യാപിക്കുന്നതിന് മുന്പേ തന്നെ അഗ്നിരക്ഷാ സേനാംഗങ്ങളെത്തിയിരുന്നു. ഉദ്യോഗസ്ഥരായ ടി ആർ ഷിബു, മുരളീധരൻ, മുസ്തഫ, രാജേഷ്, രഞ്ജിത് , ചെറിയാൻ എന്നിവർ നേതൃത്വം നൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home