ad
Deshabhimani

മുങ്ങിത്തപ്പും, ഫോണായാലും

 ഫയർഫോഴ്സ് സ്കൂബാ ടീം ഐഫോൺ ഉടമ ഇംതിയാസിനൊപ്പം
വെബ് ഡെസ്ക്

Published on Jul 21, 2025, 12:34 AM | 1 min read

കൊടുങ്ങല്ലൂർ

ഫോൺ കുളത്തിൽ വീണാൽ എന്ത്‌ ചെയ്യും. അതും ഒരു ലക്ഷം രൂപയുടെ ഐഫോൺ! ശ്രീനാരായണപുരം ഊമൻകുളത്തിലാണ്‌ സംഭവം. കുളിക്കുന്നതിനിടെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു എറിയാട് സ്വദേശി കൊല്ലിയിൽ ഇംതിയാസ്‌. ഇതിനിടെ ഫോൺ കുളത്തിൽ വീണു. ഒരു ലക്ഷം രൂപ വില വരുന്ന ഫോൺ കുളത്തിൽ നഷ്ടപ്പെട്ട വിവരം യുവാവ് നാട്ടുകാരെ അറിയിച്ചു. നാട്ടുകാർ ഫയർഫോഴ്സിൽ വിവരമറിയിച്ചു. പിന്നാലെ ഫയർ ആൻഡ്‌ റസ്ക്യു ഓഫീസർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സ്കൂബാ ടീം സ്ഥലത്തെത്തി. കുളത്തിൽ മുങ്ങിത്തപ്പി ഫോൺ കണ്ടെടുത്തപ്പൊഴാണ്‌ ആശ്വാസമായത്‌. ഫയർ ഓഫീസർമാരായ ഉല്ലാസ്, അജിത്ത്, വിഷ്ണുദാസ് എന്നിവരും സ്കൂബാ ടീമിലുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home