തൊഴിലുറപ്പ് സമരം

എൻആർഇജി പ്രതിഷേധ സായാഹ്നത്തിന്റെ ഭാഗമായി കൊടകരയിൽ നടന്ന പ്രകടനം
കൊടകര
എംജിഎൻആർഇജി പദ്ധതിയിൽ നിന്ന് മഹാത്മാഗാന്ധിയുടെ പേര് വെട്ടിമാറ്റാനുള്ള നടപടി പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുക, കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻആർഇജി വർക്കേഴ്സ് യൂണിയൻ കൊടകര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി ടി എ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് അമ്പിളി സോമൻ, ടി കെ പത്മനാഭൻ ഷേർളി ജോസ്, എ ആർ രാജേശ്വരി എന്നിവർ സംസാരിച്ചു.










0 comments