എൽഡിഎഫ് 1062, യുഡിഎഫ് 879
ജനപ്രതിധികളിലും എൽഡിഎഫ് മുന്നിൽ


സ്വന്തം ലേഖകൻ
Published on Dec 22, 2025, 12:49 AM | 1 min read
തൃശൂർ
തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച് സത്യപ്രതിജ്ഞ ചെയ്‌ത ജനപ്രതിനിധികളുടെ എണ്ണത്തിലും ജില്ലയിൽ എൽഡിഎഫ് മുന്നിൽ. വിവിധ തദേശ സ്ഥാപനങ്ങളിലേക്കായി 2,204 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ 1062 പേർ എൽഡിഎഫാണ്. 879 പേര്‍ യുഡിഎഫും 223 പേർ എൻഡിഎയും. സ്വതന്ത്രരുൾപ്പടെ മറ്റുള്ളവർ 40 പേരുമുണ്ട്. പഞ്ചായത്തിലേക്ക് 1601 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ 757 പേർ എൽഡിഎഫ്, 645 യുഡിഎഫ്, 174 എൻഡിഎ, മറ്റുള്ളവർ 25 എന്നിങ്ങനെയാണ്. ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 231ല്‍ യഥാക്രമം 134, 89, അഞ്ച്, മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. നഗരസഭയില്‍ 286 സീറ്റില്‍ 137, 103, 36, 10 എന്നിങ്ങനെയും. ജില്ലാ പഞ്ചായത്തിലെ 30 സീറ്റില്‍ 21 എല്‍ഡിഎഫും ഒമ്പത് യുഡിഎഫും കോർപറേഷനിലെ 56 സീറ്റില്‍ എൽഡിഎഫ് 13, യുഡിഎഫ് 33, എൻഡിഎ എട്ട്, മറ്റുള്ളവർ രണ്ട് എന്നിങ്ങനെയുമാണ് കക്ഷിനില. 16 ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്പതിലും എൽഡിഎഫ് മികച്ച ജയം നേടി. രണ്ടിടങ്ങളിൽ തുല്യവും അഞ്ചിടത്ത് യുഡിഎഫും ജയിച്ചു. ഏഴ് നഗരസഭകളിൽ അഞ്ചിലും എൽഡിഎഫ് വിജയമാവർത്തിച്ചു. രണ്ടിടത്ത് മാത്രമാണ് യുഡിഎഫ്. 86 പഞ്ചായത്തുകളിൽ 45 എണ്ണത്തിൽ എൽഡിഎഫ് വിജയം. 34 ഇടത്താണ് യുഡിഎഫിന് ജയം. ഒരിടത്ത് ബിജെപിയും ആറിടത്ത് തുല്യവുമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കാക്കിയാൽ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിൽ 11 ലും എൽഡിഎഫ് മുന്നിലാണ്. നാട്ടിക, ഗുരുവായൂർ, മണലൂർ, കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര, കൊടുങ്ങല്ലൂർ, കയ്‌പമംഗലം, ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂർ മണ്ഡലങ്ങളാണ് എൽഡിഎഫ് മുന്നിലുള്ളത്. ചാലക്കുടി, തൃശൂർ മണ്ഡലങ്ങളിൽ മാത്രമാണ് യുഡിഎഫ് മുന്നിലുള്ളത്. പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ വോട്ടിങ് നില അനുസരിച്ച് ജില്ലയിൽ എൽഡിഎ--ഫിന് 7,91,548 വോട്ടും യുഡിഎഫിന് 7,29,767 വോട്ടും എൻഡിഎക്ക് 3,96,808 വോട്ടുമാണ്. ഇതുപ്രകാരം ജില്ലയിൽ എൽഡിഎഫ് 61,781 വോട്ടിന് മുന്നിലാണ്. ജില്ലയിൽ നിലവിൽ 13 എംഎൽഎമാരിൽ 12പേരും എൽഡിഎഫാണ്. ഒരു എംപിയുമുണ്ട്.










0 comments