ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു

സിഐടിയു, കർഷകസംഘം, കെഎസ് കെടിയു സംയുക്താഭിമുഖ്യത്തിൽ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിക്കുന്നു
തൃശൂർ
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ തൽസ്ഥാനത്തുനിന്ന് ഉടൻ നീക്കണമെന്നാവശ്യപ്പെട്ട് സിഐടിയു, കർഷകസംഘം, കെഎസ്‌കെടിയു ആഭിമുഖ്യത്തിൽ ജില്ലയിലെ മുഴുവൻ പഞ്ചായത്ത് കേന്ദ്രങ്ങളിലും പന്തം കൊളുത്തി പ്രകടനവും ഗ്യാനേഷ് കുമാറിന്റെ കോലം കത്തിക്കലും നടത്തി. സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) നിയമവിരുദ്ധമായി നടപ്പാക്കുകയും രാജ്യത്തെ 13.8 കോടി വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കുകയും ചെയ്ത മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കോലം കത്തിക്കൽ. തൃശൂർ ചേറൂർ പള്ളിമൂലയിൽ നടന്ന കോലം കത്തിക്കൽ കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം പി കെ ഡേവിസ് ഉദ്‌ഘാടനം ചെയ്‌തു. കെഎസ്‌കെടിയു ഏരിയ പ്രസിഡന്റ് ടി എസ് സുമേഷ് അധ്യക്ഷനായി. കർഷക സംഘം ഏരിയ സെക്രട്ടറി ടി ആർ ഹിരൺ, സിഐടിയു വിൽവട്ടം മേഖല കോ–ഓർഡിനേഷൻ കമ്മിറ്റി സെക്രട്ടറി എം വി അനിൽകുമാർ എന്നിവർ സംസാരിച്ചു.









0 comments