മെഗാ ജോബ് ഫെസ്റ്റ്

ഇരിങ്ങാലക്കുട
നൂറിലേറെപ്പേർക്ക് നേരിട്ട് തൊഴിലവസരമൊരുക്കി ഡിവൈഎഫ്ഐയുടെ മെഗാ ജോബ് ഫെസ്റ്റ്. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചത്. 11 പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുത്ത മേളയിൽ 500 ലേറെപ്പേർ അഭിമുഖത്തിൽ പങ്കെടുത്തു. നേരിട്ട് നിയമനം ലഭിച്ചവർക്ക് പുറമെ തെരഞ്ഞെടുത്ത ഉദ്യോഗാർഥികൾക്ക് കമ്പനികൾ അഭിമുഖം നടത്തി നിയമനം നൽകും. ടൗൺ ഹാളിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ജി ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. കെ ഡി യദു അധ്യക്ഷനായി. ജില്ല പഞ്ചായത്ത് അംഗം ജോസ് ജെ ചിറ്റിലപ്പിള്ളി, ഡിവൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി അഖിൽ ലക്ഷ്മണൻ, നവ്യകൃഷ്ണ എന്നിവർ സംസാരിച്ചു.










0 comments