ad
Deshabhimani

ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

..
വെബ് ഡെസ്ക്

Published on Jul 24, 2026, 12:22 AM | 1 min read


കയ്പമംഗലം

കുട്ടികൾക്കും മറ്റും വിൽപ്പനയ്ക്കായി സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി ഒരാളെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം ആറാട്ട് കടവ് പള്ളത്ത് ഗൗതം (26) ആണ് അറസ്റ്റിലായത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് അഞ്ച്‌ ചെറിയ ഡപ്പികളിലായി സൂക്ഷിച്ച 7.7 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തത്. പ്രതിക്കെതിരെ എൻഡിപിഎസ് നിയമത്തിന് പുറമെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.കയ്പമംഗലം പൊലീസ് സ്റ്റേഷൻ എസ്എച്ച് ബിജു, എസ്ഐ രഞ്ജിത്ത്, ജിഎസ്ഐ വിപിൻ, ജിഎഎസ്ഐ വിപിൻദാസ്, എസ്‌സിപിഒ മാരായ പ്രിയ, സുനിൽകുമാർ, എസ്ഐ സി ആർ പ്രദീപ് , ജിഎഎസ് ഐ ലിജു ഇയ്യാനി, സിപിഒമാരായ സുർജിത്ത് സാഗർ, നിഷാന്ത് എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home