ഇന്ത്യ–യുഎസ് വാണിജ്യ കരാർ
കർഷകസംഘം പ്രതിഷേധം

ഇന്ത്യ–യുഎസ് വാണിജ്യ കരാറിനെതിരെ കർഷകസംഘം കൂത്താട്ടുകുളം ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധപ്രകടനവും യോഗവും ഏരിയ സെക്രട്ടറി ടി കെ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
പിറവം
ഇന്ത്യ–യുഎസ് വാണിജ്യ കരാറിനെതിരെ കർഷകസംഘം കൂത്താട്ടുകുളം ഏരിയ കമ്മിറ്റി പ്രതിഷേധപ്രകടനവും യോഗവും നടത്തി.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും കോലം കത്തിച്ചു. സമരം ഏരിയ സെക്രട്ടറി ടി കെ മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അനിൽ ചെറിയാൻ അധ്യക്ഷനായി. സി കെ പ്രകാശ്, അംബിക തങ്കപ്പൻ, സോമൻ വല്ലയിൽ, ടി കെ സുരേഷ്, പീറ്റർ പി ജോൺ എന്നിവർ സംസാരിച്ചു.









0 comments