ad
Deshabhimani

അപകടഭീഷണിയായി 
മേനോൻ കവലയിലെ സ്ലാബില്ലാത്ത ഓട

Slabless drain

കോടനാട് മേനോൻ കവലയിലെ 
സ്ലാബില്ലാത്ത ഓട

വെബ് ഡെസ്ക്

Published on Jul 24, 2026, 01:18 AM | 1 min read

പെരുമ്പാവൂർ


വല്ലം–കോടനാട് റൂട്ടിൽ മേനോൻകവലയിലെ ഓടയ്ക്ക് മുകളിൽ സ്ലാബില്ലാത്തതിനാൽ അപകടങ്ങൾ പതിവാകുന്നു. റോഡിന് വീതികുറവായതിൽ എതിരെവരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കേണ്ടിവരുമ്പോഴാണ് മൂന്നടി താഴ്ചയുള്ള കാനയിൽ വീണ്‌ അപകടങ്ങൾ സംഭവിക്കുന്നത്.


റോഡിലെ കൊടുംവളവിന് സമീപമാണ് സ്ലാബില്ലാത്ത കാന. റോഡ് സൈഡിൽ പുല്ലുമുളച്ചുനിൽക്കുന്നതിനാൽ കാന ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടില്ല. അപകടം സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡ് ഇല്ലാത്തതിനാലാണ് അപകടങ്ങൾ സംഭവിക്കുന്നത്. ഇരുചക്രവാഹനങ്ങൾ പലപ്പോഴും അപകടത്തിൽപ്പെടാറുണ്ട്.


മൂന്നുവർഷംമുമ്പ് ബൈക്ക് കാനയിൽ വീണ്‌ കോടനാട് നെടുമ്പിള്ളി വീട്ടിൽ പ്രഭാകരൻനായർ (78) മരിച്ചിരുന്നു. ബൈക്കുകളും കാറുകളും വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനിടെ കാനയിൽ വീണിട്ടുണ്ട്. റോഡിലെ അപകടാവസ്ഥ എംഎൽഎയുടെയും കൂവപ്പടി പഞ്ചായത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് വ്യപാരിവ്യവസായി ഏകോപനസമിതി യൂണിറ്റ് സെക്രട്ടറി എം എസ് സുകുമാരൻ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home