പാഴായത് ലിറ്റർ കണക്കിന് ശുദ്ധജലം
പുത്തൻപീടികയിൽ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് വർഷം പിന്നിടുന്നു

പുത്തൻപീടിക
പുത്തൻപീടിക മുറ്റിച്ചൂർ റോഡിൽ മാത്തുതോടിന് സമീപം വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി തുടങ്ങിയിട്ട് ഒരു വർഷം പിന്നിടുന്നു. വെള്ളത്തിന്റെ കുത്തൊഴുക്കിൽ പൊതുമരാമത്ത് വകുപ്പിന്റെ റോഡ് ഇടിഞ്ഞുതാഴ്‌ന്ന് വലിയ കുഴിയും രൂപപ്പെട്ടു. രാത്രികാലങ്ങളിൽ റോഡരികിലേക്ക് ഇറക്കുന്ന വാഹനങ്ങൾ കുഴിയിൽ വീണ് അപകടം ഉണ്ടാകുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇതു സംബന്ധിച്ച് നിരവധി പരാതികൾ നൽകിയെങ്കിലും ആവശ്യമായ നടപടികൾ ഉണ്ടായിട്ടില്ല. ഇടക്കിടെ വാട്ടർ അതോറിറ്റി ജീവനക്കാരെത്തി താൽക്കാലിക അറ്റകുറ്റപ്പണി നടത്തി മടങ്ങും. മണിക്കൂറുകൾക്കകം പൈപ്പ് പൊട്ടി വീണ്ടും ശുദ്ധജലം ഒഴുകുന്നതായി പരിസരവാസികൾ പറയുന്നു. അധികൃതരുടെ അനാസ്ഥക്കെതിരെ നാട്ടുകാർ പ്രതിഷേധ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.









0 comments