ബിവിഎൻ ജില്ലാ ശാസ്ത്രമേള
നന്തിക്കര സ്‌കൂളിന് ഒന്നാം സ്ഥാനം

കോടാലി
എസ് എൻ വിദ്യാമന്ദിറിൽ നടന്ന ബിവിഎൻ ജില്ലാ ശാസ്ത്രമേള സമാപിച്ചു. 276 പോയിന്റോടെ നന്തിക്കര ശ്രീ രാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും 242 പോയിന്റോടെ കൊടകര സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ രണ്ടാം സ്ഥാനവും നേടി. ജില്ലയിലെ 40 ഭാരതീയ വിദ്യാനികേതൻ വിദ്യാലയങ്ങളിൽ നിന്നായി എഴുന്നൂറോളം പ്രതിഭകൾ 62 ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തു.







0 comments