ചെറുതല്ലിത്, വലിയ കാര്യങ്ങള്‍

മണ്ണംപേട്ട മാതാ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഒ ആര്‍ സൗരവിനെ പഠനത്തില്‍ സഹായിക്കുന്ന ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായ എസ് ബി ദേവനന്ദയും പി എസ് അനന്യയും
ജിബിന സാഗരന്‍
Published on Feb 10, 2026, 12:33 AM | 1 min read
തൃശൂര്‍
ക്ലബ് ഫൂട്ട് രോഗം ബാധിച്ച സൗരവിന് കാലുകള്‍ നിവര്‍ത്താനാവില്ല. വലതുകൈ മാത്രം ഇഷ്ടത്തിന് ചലിപ്പിക്കാം. എന്നാല്‍, ശാരീരിക പരിമിതിയെ ഇച്ഛാശക്തികൊണ്ട് കീഴടക്കി സൗരവ് മനോഹരമായി വരയ്ക്കും. ഡിജിറ്റല്‍ പെയിന്റിങ്ങില്‍ സമ്മാനങ്ങളും വാരിക്കൂട്ടിയിട്ടുണ്ട്. മണ്ണംപേട്ട മാതാ ഹൈസ്കൂളിലെ ഈ എട്ടാംക്ലാസുകാരനെ പഠനത്തില്‍ സഹായിക്കാന്‍ ഒഴിവ് സമയങ്ങളിലെല്ലാം ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളെത്തും. നിര്‍മിത ബുദ്ധിയുടെയും റോബോട്ടിക്സിന്റെയും സ ഹായത്തോടെ പഠനം എളുപ്പമാക്കാം. ഒപ്പം കോഡിങ്ങും അ വര്‍ പഠിപ്പിക്കും. സൗരവിനെ മാത്രമല്ല, സ്കൂളിലെ 27 ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കും കൊടകര ബിആര്‍സിക്ക് കീഴിലുള്ള ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കും അവര്‍ പഠന സഹായികളാകുന്നുണ്ട്. 120 ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളാണിവിടെയുള്ളത്. പരിമിതികളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അതിജീവിക്കാനും സ്മാര്‍ട്ട് ഉപകരണങ്ങള്‍ കൈ കാര്യം ചെയ്യാനും അവര്‍ പരിശീലിപ്പിക്കും. ഇത് മണ്ണംപേട്ട മാതാ ഹൈ സ്കൂളിലെ മാത്രം കാഴ്ചയല്ല, ലിറ്റില്‍ കൈറ്റ്സ് യൂണിറ്റ് പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെല്ലാം ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ പഠനത്തില്‍ സഹായിക്കാന്‍ കൈറ്റ്സ് അംഗങ്ങള്‍ മുന്നിലുണ്ട്. ഗെയിമുകളിലൂടെ സാങ്കേതിക വിദ്യയോട് താല്‍പ്പര്യമുണ്ടാക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ലളിതമായ കോഡിങ്ങുകള്‍ പഠിപ്പിക്കും. ഇതിനുശേഷമാണ് പഠനത്തിലേക്ക് കടക്കുന്നത്. നിര്‍മിതബുദ്ധിയും റോബോട്ടിക്സും ഉപയോഗിച്ച് ഭിന്നശേഷിക്കാര്‍ക്കുള്ള പഠന സഹായികളും ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ നിര്‍മിക്കുന്നുണ്ട്. സംസാരിക്കാനും കേൾക്കാനും ബുദ്ധിമുട്ടുള്ളവര്‍ക്ക് ആംഗ്യഭാഷയിൽ സംവദിക്കാനാകുന്ന പ്രോഗ്രാമുകളും വികസിപ്പിക്കുന്നുണ്ട്. കാഴ്ചപരിമിതിയുള്ളവര്‍ക്ക് സുഗമമായി സഞ്ചരിക്കാനാകുന്ന കണ്ണട, ഷൂ, വോക്കിങ് സ്റ്റിക്ക്, സ്മാര്‍ട്ട് ഹോം കണ്‍ട്രോളര്‍ തുടങ്ങിയവയും വികസിപ്പിച്ചിട്ടുണ്ട്. ജില്ലയില്‍ 187 ലിറ്റില്‍ കൈറ്റ് സ് യൂണിറ്റുകളിലായി 17,749 ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളാണുള്ളത്. ഇതിൽ 5978 എട്ടാം ക്ലാസുകാരും 6023 ഒമ്പതാംക്ലാസുകാരും 5748 പത്താംക്ലാസുകാരുമുണ്ട്.










0 comments