ad
Deshabhimani

വീടിനുള്ളിൽ വയോധികൻ മരിച്ച നിലയിൽ

.
വെബ് ഡെസ്ക്

Published on Jul 22, 2026, 12:00 AM | 1 min read

​നെൻമണിക്കര

മടവാക്കരയിൽ തനിച്ച് താമസിക്കുന്ന വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊലിയേടത്തുപറമ്പിൽ കൃഷ്ണൻ(89) ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണ വിവരം പുറത്തറിയുന്നത്. വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് ചെങ്ങാലൂരിൽ താമസിക്കുന്ന മകൻ മുരളീധരൻ മടവാക്കരയിലെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ പൊളിച്ച് വീടിനകത്ത് കടന്നപ്പോൾ, ചുമരിൽ ചാരി, കട്ടിലിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. ഇടതു ചെവിയോട് ചേർന്ന് ആഴത്തിലുള്ള മുറിവാണ് മരണകാരണം എന്ന് കരുതുന്നു. വീടിന്റെ രണ്ടാം നിലയിലെ പുറത്തേക്കുള്ള വാതിൽ തുറന്നുകിടന്ന നിലയിലാണ്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. പുതുക്കാട്‌ പൊലീസ്‌ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാര്യ: പരേതയായ പാറുകുട്ടി. മക്കൾ: മുരളീധരൻ, രാധാകൃഷ്‌ണൻ, ലളിത, ശ്രീത. മരുമക്കൾ: ജയ, അന്പളി, ഉണ്ണിക്കൃഷ്‌ണൻ, ബാബു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home