ജലനിരപ്പ് ഉയര്‍ന്നു; പൂമല ഡാം തുറന്നു

പൂമല ഡാമിന്റെ സ്പില്‍വേ ഷട്ടര്‍ ഉയര്‍ത്തിയപ്പോള്‍
തൃശൂര്‍
ജില്ലയിൽ മഴ കനത്തതോടെ ജലനിരപ്പ് 28 അടിയിലെത്തിയ പൂമല ഡാമിന്റെ ഒരു സ്പില്‍വേ ഷട്ടര്‍ തുറന്നു. അര സെന്റീമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയിരിക്കുന്നത്. വെള്ളി പകല്‍ 11.30നാണ് മൂന്നാം മുന്നറിയിപ്പ് പരിധിയായ 28 അടിയില്‍ ജലനിരപ്പെത്തിയത്. ഡാം തുറന്നതോടെ തോടിന്റെ ഇരുവശങ്ങളില്‍ താമസിക്കുന്നവര്‍ക്കും മുളങ്കുന്നത്തുകാവ്, കോലഴി പഞ്ചായത്ത് നിവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. പെരിങ്ങൽക്കുത്ത് ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതിനാല്‍ ജലനിരപ്പ് 419.65 മീറ്ററായി ഉയര്‍ന്നു. 30.30 എംസിഎം ആണ് സംഭരണശേഷി. നിലവില്‍ പെരിങ്ങല്‍ക്കുത്തില്‍ സംഭരണശേഷിയുടെ 63.14 ശതമാനം വെള്ളമുണ്ട്. ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ ക്രസ്റ്റ് ഗേറ്റുകൾ തുറന്നിട്ടുണ്ട്. ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കും. ലോവര്‍ ഷോളയാർ ഡാമിന്റെ സംഭരണശേഷി 149.09 എംസിഎം ആണ്. നിലവില്‍ സംഭരണ ശേഷിയുടെ 23.14 ശതമാനം വെള്ളമുണ്ട്. പീച്ചി, ചിമ്മിനി, വാഴാനി ഡാമുകളിലെ ജലനിരപ്പ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവാണ്. പീച്ചിയുടെ സംഭരണ ശേഷി 94.95 എംസിഎം ആണ്. നിലവില്‍ സംഭരണശേഷിയുടെ 17 ശതമാനം വെള്ളമുണ്ട്. സ്പിൽവേ ഷട്ടറുകൾ, കനാൽ, റിവർ സ്ലൂയിസുകൾ എന്നിവയെല്ലാം അടച്ചിരിക്കുകയാണ്. ചിമ്മിനി ഡാമില്‍ 151.55 എംസിഎം ആണ് സംഭരണശേഷി. നിലവില്‍ 42 ശതമാനം വെള്ളമുണ്ട്. വാഴാനിയില്‍ 18.12 എംസിഎം ആണ് സംഭരണശേഷി. 17 ശതമാനം മാത്രമാണ് വെള്ളം. എല്ലാ ഡാമുകളിലും കഴിഞ്ഞദിവസത്തേക്കാള്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.









0 comments