ad
Deshabhimani

പാട്ടായി പെയ്‌തിറങ്ങി 
ബാബുക്ക ഓർമകൾ

...

സാർവദേശീയ സാഹിത്യോത്സവത്തിൽ ബാബുരാജ്‌ ഗാനസന്ധ്യയിൽ നിഷയും പ്രേംസാഗറും ഗാനം ആലപിക്കുന്നു

വെബ് ഡെസ്ക്

Published on Aug 18, 2025, 12:15 AM | 1 min read

തൃശൂർ

കണ്ണീരും സ്വപ്നങ്ങളും വിൽക്കുവാനായി വന്ന എം എസ്‌ ബാബുരാജിന്റെ ഓർമകൾ പാട്ടുകളായി പെയ്‌തിറങ്ങി. ‘താമരക്കുമ്പിളല്ലോ മമഹൃദയ’ത്തിൽ തുടങ്ങിയ ഗാന സന്ധ്യ ബാബുക്കയുടെ ഓർമകളിലൂടെയുള്ള സംഗീത യാത്രയായിരുന്നു. പ്രാണസഖിയും വിജനതീരമേയും വസന്ത പഞ്ചമിയുമടക്കം ബാബുരാജിന്റെ അനശ്വരത നിറഞ്ഞ ഓർമകളെ വീണ്ടെടുത്ത സായാഹ്‌നം സമ്മാനിച്ചാണ്‌ ഗീതം സംഗീതം അവതരിപ്പിച്ച ‘കണ്ണീരും സ്വപ്‌നങ്ങളും എം എസ്‌ ബാബുരാജ്‌ ഗാന സന്ധ്യ’ അവസാനിച്ചത്‌. ജയരാജ്‌ വാര്യർ അവതരിപ്പിച്ച ഗാന സന്ധ്യയിൽ പത്തോളം ഗായകർ അണിനിരന്നു. സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാർവദേശീയ സാഹിത്യോത്സവത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക പരിപാടിയുടെ ഭാഗമായാണ്‌ പരിപാടി അരങ്ങേറിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home