ad
Deshabhimani

കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ

മുത്തു

മുത്തു

വെബ് ഡെസ്ക്

Published on Jul 08, 2026, 12:18 AM | 1 min read


കുന്നംകുളം ​

കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശിയും നിലവിൽ പെരുമ്പിലാവ് ആനക്കല്ലിൽ താമസക്കാരനുമായ മുത്തു (29)വാണ് പിടിയിലായത്. സ്വന്തം മക്കൾക്ക് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിക്കുകയും തുടർന്ന് ആത്മഹത്യക്ക്‌ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയായ ഇയാൾ തിങ്കളാഴ്ചയാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ രക്ഷപ്പെട്ടത്. തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ച രാവിലെ പെരുമ്പിലാവിലെ വീടിന് സമീപത്തു നിന്നാണ് കുന്നംകുളം പൊലീസ് ഇയാളെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home