Deshabhimani

വിമാനയാത്ര നിഷേധിച്ചു; 70,287 രൂപയും പലിശയും നൽകാൻ വിധി

.
വെബ് ഡെസ്ക്

Published on Nov 17, 2026, 12:24 AM | 1 min read

തൃശൂർ

അബുദാബിയിലേക്ക് ടിക്കറ്റെടുത്ത്, യാത്ര നിഷേധിക്കപ്പെട്ട് ഷാർജയിലേക്ക് യാത്ര ചെയ്യേണ്ടി വന്നതിനെ ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ അനുകൂല വിധി. തൃശൂർ തൃക്കുർ കൃഷ്ണ നിവാസിലെ അശ്വതി രാധാകൃഷ്ണൻ, ആറു വയസ്സുള്ള മകൻ ശ്രീറാം അജു എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഉപഭോക്തൃ കോടതിയുടെ വിധി. കൊച്ചിയിലെ എയർ ഇന്ത്യ എക്സ്പ്രസ്സ് എയർ ഇന്ത്യ ചാർട്ടേർസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർക്കെതിരെയാണ്‌ വിധി. ടിക്കറ്റ്‌ ചാർജായ 20,287 രൂപയും 2021 ഫെബ്രുവരി 11 തീയതി മുതൽ 9ശതമാനം പലിശയും സേവനത്തിലെ വീഴ്ചക്കും മാനസിക പ്രയാസത്തിനും അസൗകര്യങ്ങൾക്കും പരിഹാരമായി 40,000 രൂപയും ചെലവിലേക്ക് 10,000 രൂപയും നൽകണം. ഹർജിക്കാർ 20,287 രൂപ നൽകി അബുദാബി ടിക്കറ്റെടുത്തിരുന്നു. എന്നാൽ വിമാനത്താവളത്തിൽ യാത്ര നിഷേധിക്കപ്പെടുകയായിരുന്നു. തുടർന്ന് വിമാനകന്പനിയുടെ നിർദേശപ്രകാരം ഷാർജയിലേക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്‌തു. ഷാർജയിലെത്തി ആറ് വയസ്സുള്ള മകനുമൊത്ത്‌ അബുദാബിയിലേക്ക് വീണ്ടും യാത്ര ചെയ്യേണ്ടി വന്നു. തുടർന്നാണ്‌ ഹർജി നൽകിയത്‌. നിശ്ചയിച്ച സ്ഥലത്തേക്ക് യാത്ര ചെയ്യാൻ അനുവദിക്കാതിരുന്നത്‌ സേവനത്തിലെ വീഴ്ചയാണെന്ന് കോടതി വിലയിരുത്തി. കുട്ടിയോടൊപ്പം ഇത്തരത്തിലുള്ള യാത്ര അസൗകര്യങ്ങളും മാനസിക പ്രയാസങ്ങളും സൃഷ്ടിച്ചുവെന്നും കോടതി നിരീക്ഷിച്ചു. തെളിവുകൾ പരിഗണിച്ച ഉപഭോക്തൃ കോടതി പ്രസിഡന്റ്‌ സി ടി സാബു, അംഗങ്ങളായ എസ്‌ ശ്രീജ, ആർ റാം മോഹൻ എന്നിവരാണ്‌ വിധി പുറപ്പെടുവിച്ചത്‌. ഹർജിക്കാർക്ക് വേണ്ടി അഡ്വ. എ ഡി ബെന്നി ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home