Deshabhimani

ജയിലിൽ നിന്നെത്തും കേക്കുകളും

വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന്‌ പുറത്തിറക്കിയ  കേക്കുകൾ

വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന്‌ പുറത്തിറക്കിയ കേക്കുകൾ

വെബ് ഡെസ്ക്

Published on Dec 22, 2025, 12:32 AM | 1 min read

തൃശൂർ

വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന്‌ ക്രിസ്‌മസിന് കേക്കുകളും പുറത്തിറങ്ങുന്നു. വിയ്യൂർ ജയിൽ ഫ്രീഡം ഫുഡ് സേയിൽ കൗണ്ടറിൽ നിന്ന്‌ രാസപദാർഥങ്ങൾ ചേർക്കാത്ത കേക്കുകൾ വാങ്ങാം. 350 ഗ്രാം നൂറുരൂപയ്‌ക്കും 750 ഗ്രാം പ്ലം കേക്കുകൾ 200 രൂപയ്‌ക്കും 750 ഗ്രാം ഫ്രൂട്ട് കേക്ക് (പൈനാപ്പിൾ, മുന്തിരി, ബനാന, കാരറ്റ്) 280 രൂപയ്ക്കും ലഭിക്കും. ശരിയായ പഴച്ചാറുകളാണ് കേക്കില്‍ ചേർക്കുന്നത്. പൂർണമായും പ്രിസർവേറ്റീവുകൾ ഒഴിവാക്കുന്നതിനാൽ 10 ദിവസം വരെ മാത്രമേ ഇവ ഉപയോഗിക്കാവൂ. ക്രിസ്‌മസ് കാലത്ത് ഫ്രീഡം കേക്കുകൾക്ക് വൻ ഡിമാൻഡുണ്ട്. കഴിഞ്ഞ വർഷം മൂന്നു ടൺ കേക്കുകൾ വിൽപ്പന നടത്തി 10.5 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചതായി ജയിൽ സൂപ്രണ്ട്‌ കെ അനിൽകുമാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home