Deshabhimani

ശിശുരോദനം കേൾക്കാത്ത സർക്കാർ നാടിന് അപമാനം; പ്രതിഷേധവുമായി ബാലസംഘം

Balasangam
വെബ് ഡെസ്ക്

Published on Oct 29, 2026, 10:29 PM | 1 min read

പാലക്കാട് : അട്ടപ്പാടിയിൽ ശിശുമരണങ്ങൾ തുടർക്കഥയാകുന്നതിൽ ആശങ്കയറിയിച്ച് ബാലസംഘം സംസ്ഥാന കമ്മിറ്റി. നാലുമാസത്തിനിടെ 10 കുട്ടികളാണ് ഇവിടെ മരിച്ചത്. ഒരു മാസത്തിനിടെ മാത്രം നാല് നവജാതശിശുക്കൾക്ക് ജീവൻ നഷ്ടമായി. കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ അട്ടപ്പാടി വീണ്ടും കുട്ടികളുടെ ശവപ്പറമ്പായി മാറുകയാണ്, ഇതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് ബാലസംഘം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


അഗളി ധോണികുണ്ട് ചിണ്ടക്കി ഉന്നതിയിലെ രാജി-സുനീഷ് ദമ്പതികളുടെ ആൺകുഞ്ഞാണ് അവസാന ഇര. ഒമ്പത് മാസം പൂർത്തിയായ ഗർഭസ്ഥശിശു ചൊവ്വാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്.


കോട്ടത്തറ ആശുപത്രിയിലെ സ്കാനിങ് പിഴവ് തുടർന്ന് 15 ദിവസം പ്രായമായ ആൺകുഞ്ഞ് ഞായറാഴ്‌ച തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചിരുന്നു. ഈ മാസം 21ന് 10 ദിവസം മാത്രം പ്രായമായ ആൺകുഞ്ഞും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. അട്ടപ്പാടിയിൽ ഗർഭകാലപരിചരണം നൽകാൻ ആവശ്യമായ ആരോഗ്യ സംവിധാനമോ, പ്രവർത്തകരോ ഇല്ല. ആരോഗ്യ വകുപ്പിനുകീഴിൽ ഏഴ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാർ, മൊബൈൽ ലാബിലെ ഫാർമസിസ്റ്റ് എന്നി വരെ പുതിയ സർക്കാർ സ്ഥലംമാറ്റി. പകരം നിയമനവുമില്ല.


അട്ടപ്പാടിയിൽ മൂന്നുമാസം മുതൽ ഒന്നര വയസ്സുവരെയുള്ള കുട്ടികൾക്ക് എല്ലാ മാസവും നൽകി വന്നിരുന്ന രണ്ടായിരം രൂപ ധനസഹായം യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയത് മുതൽ നൽകുന്നില്ല. ഫണ്ടില്ലെന്നാണ് ന്യായീകരണം. കുഞ്ഞുങ്ങൾക്ക് നൽകേണ്ട ഈ സഹായവും സർക്കാർ ഉപേക്ഷിച്ചു. സംയോജിത ആദിവാസി വികസന പദ്ധതി (ഐടിഡിപി) പ്രകാരമാണ് സഹായം നൽകിയത്.


എൽഡിഎഫ് സർക്കാർ മുടക്കമില്ലാതെ ധനസഹായം നൽകിയിരുന്നുവെന്നും ബാലസംഘം വ്യക്തമാക്കി. അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ ജീവനും സുരക്ഷയ്ക്കും സർക്കാർ ഉടൻ ഇടപെടണമെന്നും ബാലസംഘം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home