അട്ടപ്പാടിയിലെ ശിശുമരണം; കുട്ടികളുടെ പ്രതീകാത്മക മൃതദേഹങ്ങളുമായി ഡിവൈഎഫ്‌ഐയുടെ നിയമസഭാ മാർച്ച്

ആദിവാസി ഊരുകളിലെ കുഞ്ഞുങ്ങളുടെ മരണത്തിനുത്തരവാദിയായ ആരോഗ്യവകുപ്പിനെതിരെ പ്രതിഷേധിച്ച് പ്രതീകാത്മക മൃതദേഹങ്ങളുമായി ഡിവൈഎഫ്ഐ നടത്തിയ നിയമസഭാ മാർച്ച്
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്നശേഷം പോഷകാഹാരം കിട്ടാതെ മരിച്ച കുട്ടികളുടെ പ്രതീകാത്മക മൃതദേഹങ്ങളുമായി ഡിവൈഎഫ്‌ഐ നിയമസഭയിലേക്ക് മാർച്ച് നടത്തി. ആദിവാസി ഉൗരുകളിലുൾപ്പെടെ കുട്ടികൾ പോഷകാഹാരം കിട്ടാതെ മരിക്കുന്നതിൽ ആരോഗ്യവകുപ്പ് കാട്ടുന്ന അനാസ്ഥയ്‌ക്കെതിരെയായിരുന്നു മാർച്ച്.
രക്തസാക്ഷിമണ്ഡപത്തിനു മുന്നിൽനിന്നാരംഭിച്ച മാർച്ച് നിയമസഭയ്‌ക്കുമുന്നിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് വി എസ് ശ്യാമ അധ്യക്ഷയായി.
എം എസ് അരുൺ കുമാർ എംഎൽഎ, ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് വി അനൂപ്, ജില്ലാ ട്രഷറർ എസ് എസ് നിതിൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെ ജിനേഷ്, വി എ വിനീഷ്, ശിജിത്ത് ശിവസ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് ബി ആദർശ്, വിഷ്‌ണു ചന്ദ്രൻ, എ ഷാനവാസ്, അമൽ, കെ എൽ ലിജു, ജില്ലാ സെക്രട്ടറി എൽ എസ് ലിജു തുടങ്ങിയവർ സംസാരിച്ചു.








0 comments