ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ശരത്ത്
പോട്ടോർ
പോട്ടോർ കപ്പേളയ്ക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മിണാലൂരിൽ വാടകയ്ക്ക് താമസിക്കുന്ന പാറേങ്ങാട്ടിൽ ശരത്ത് (29) ആണ് മരിച്ചത്. ഞായര്‍ രാത്രി 9.30ഓടെ കൊട്ടേക്കാടുള്ള സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങിവരുമ്പോഴായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്ക് റോഡിലൂടെ നിരങ്ങി സമീപത്തെ പാലത്തിലിടിക്കുകയായിരുന്നു എന്നാണ് നിഗമനം. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രവാസിയാണ്. സംസ്കാരം നടത്തി. അച്ഛൻ: പ്രദീപ് കുമാർ. അമ്മ: ഇന്ദിര. സഹോദരൻ: ശ്യാംജിത്ത് (സിപിഐ എം പാർളിക്കാട് പത്താംകല്ല് ബ്രാഞ്ചംഗം).








0 comments