ആയുർവേദ ഗവേഷണ പ്രബന്ധ സംക്ഷിപ്തങ്ങളുടെ സംഗ്രഹം പ്രകാശിപ്പിച്ചു

കരൾരോഗ ചികിത്സയിലെ ആയുർവേദ ഗവേഷണ പ്രബന്ധ സംക്ഷിപ്തങ്ങളുടെ സംഗ്രഹം ആരോഗ്യ സർവകലാശാലാ രജിസ്ട്രാർ ഡോ. എസ് ഗോപകുമാർ പ്രകാശിപ്പിക്കുന്നു
തൃശൂർ
കരൾരോഗ ചികിത്സയിലെ ആയുർവേദ ഗവേഷണ പ്രബന്ധ സംക്ഷിപ്തങ്ങളുടെ സംഗ്രഹം ആരോഗ്യ സർവകലാശാലാ രജിസ്ട്രാർ ഡോ. എസ് ഗോപകുമാർ പ്രകാശിപ്പിച്ചു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ എം എ ഐ) സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പി കെ ഹരിദാസ് ഏറ്റുവാങ്ങി. കേരള ആരോഗ്യ സർവകലാശാലയുടെ കീഴിലെ വിവിധ കോളേജുകളിലെ ആയുർവേദം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ 40 ഗവേഷണ പ്രബന്ധ സംഗ്രഹമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. എഎംഎഐയ്ക്കായിരുന്നു പ്രസിദ്ധീകരണ ചുമതല. എഎംഎഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. ആര്‍ വി ആനന്ദ്, സംസ്ഥാന കമ്മിറ്റി അംഗം ഡോ. ഗോപിദാസ്, വടക്കാഞ്ചേരി ഏരിയ പ്രസിഡന്റ് ഡോ. നിതീഷ് കടവത്ത് എന്നിവര്‍ പങ്കെടുത്തു.










0 comments