ad
Deshabhimani

ജാമ്യമെടുത്ത് 
മുങ്ങിയയാൾ 
17 വര്‍ഷത്തിനുശേഷം പിടിയില്‍

.
വെബ് ഡെസ്ക്

Published on May 18, 2026, 12:18 AM | 1 min read

തൃശൂര്‍

വാഹനാപകട മരണക്കേസിൽ ജാമ്യമെടുത്ത് മുങ്ങിയ പ്രതി 17 വര്‍ഷത്തിനുശേഷം ട്രിച്ചിയില്‍ പിടിയില്‍. ചെന്നൈ സ്വദേശി അരുണ്‍രാജ് (55) ആണ് പിടിയിലായത്. 2009ലാണ്‌ കേസിനാസ്‌പദമായ വാഹനാപകടം ഉണ്ടായത്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒല്ലൂർ അസി. പൊലീസ് കമീഷണർ കെ പി തോംസണിന്റെ നേതൃത്വത്തിൽ ഒല്ലൂർ ഇൻസ്‌പെക്ടർ ഫൈസൽ, എസ്‌ഐ ജീസ് മാത്യു, സിപിഒ കെ എന്‍ നിരാജ്മോൻ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home