Deshabhimani

നടി ഗായത്രി വർഷ ഉദ്ഘാടനം ചെയ്യും

അക്ഷരമുറ്റം ജില്ലാ മത്സരം 25ന്

.
വെബ് ഡെസ്ക്

Published on Oct 22, 2026, 12:00 AM | 1 min read

തൃശൂർ

അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ജില്ലാതല മത്സരങ്ങൾ ഞായറാഴ്‌ച കേരളവർമ കോളേജിൽ നടക്കും. രാവിലെ 9.30ന്‌ നടി ഗായത്രി വർഷ ഉദ്‌ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ കെ വി അബ്‌ദുൾഖാദർ അധ്യക്ഷനാവും. സി രവീന്ദ്രനാഥ്‌ എംഎൽഎ സംസാരിക്കും. രാവിലെ 8.30ന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. ക്വിസ്‌– പ്രസംഗ മത്സരങ്ങൾ, സയൻസ്‌ പാർലമെന്റ്‌ എന്നിവയാണ്‌ ടാലന്റ്‌ ഫെസ്‌റ്റിൽ ഉണ്ടാവുക. ക്വിസ്‌ മത്സരത്തിൽ ഉപജില്ലയിലെ ഒന്നും രണ്ടും സ്ഥാനക്കാരും പ്രസംഗമത്സരത്തിൽ ഉപജില്ലയിലെ ഒന്നാം സ്ഥാനക്കാരുമാണ്‌ പങ്കെടുക്കുക. ക്വിസിൽ എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക്‌ പ്രത്യേക മത്സരമുണ്ടാവും. സയൻസ്‌ പാർലമെന്റിൽ ജില്ലാതലത്തിൽ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളാണ്‌ പങ്കെടുക്കുക. ജില്ലാതലത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും. സയൻസ്‌ പാർലമെന്റിൽ ഡോ. കാവുന്പായി ബാലകൃഷ്‌ണൻ, ഡോ. ഇ ആർ ശിവപ്രസാദ്‌ എന്നിവർ വിദ്യാർഥികളുമായി സംവദിക്കും. ഒന്നാംസ്ഥാനക്കാർക്ക്‌ കാഷ്‌പ്രൈസും സർട്ടിഫിക്കറ്റും ശിൽപ്പവും പിന്നീട്‌ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും ജില്ലാതല മത്സരങ്ങളുടെ നടത്തിപ്പിന് സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ ചെയർമാനും ടോം പനയ്‌ക്കൽ ജനറൽ കൺവീനറും സാജൻ ഇഗ്‌നേഷ്യസ്‌ കോ–ഓർഡിനേറ്റിങ്‌ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home