ad
Deshabhimani

അക്ഷരമുറ്റം ജേതാക്കൾക്ക്‌ ഉപഹാരമായി ദേശാഭിമാനി

...
വെബ് ഡെസ്ക്

Published on Oct 19, 2025, 11:50 PM | 1 min read

തൃപ്രയാർ

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് വലപ്പാട് ഉപജില്ലാ മത്സര വിജയികൾക്ക് നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് ദേശാഭിമാനി ദിനപത്രം ഉപഹാരമായി നൽകുന്നു. തിങ്കള്‍ പകൽ 11ന് നാട്ടിക ഫർക്ക റൂറൽ ബാങ്ക് ഹാളിൽ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് ആദ്യമായാണ് അക്ഷരമുറ്റം ഉപജില്ലാ വിജയികൾക്ക് ഒരു വർഷത്തെ ദേശാഭിമാനി ദിനപത്രം നൽകുന്നത്. വലപ്പാട് ഉപജില്ലയിൽ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കന്‍ഡറി തലത്തിൽ വിജയികളായ വിദ്യാർഥികൾക്കാണ് ദേശാഭിമാനി ദിനപത്രം ഒരു വർഷം വീടുകളിലേക്ക് നൽകുന്നത്. സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ മുഖ്യാതിഥിയാകും. നാട്ടിക ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു, ബാങ്ക് പ്രസിഡന്റ് അഡ്വ. വി കെ ജ്യോതി പ്രകാശ് എന്നിവർ പങ്കെടുക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home