ad
Deshabhimani

'ശ്രീരാമൻ ഇസ്‌ലാമിക വീക്ഷണത്തിൽ': അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് പ്രബന്ധം അവതരിപ്പിച്ചു

CP Sultan Naseer paper presentation
വെബ് ഡെസ്ക്

Published on May 19, 2026, 01:00 PM | 1 min read

​തൃശൂർ: കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ മൗലാനാ അബ്ദുൽ കലാം ആസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യൻ സ്റ്റഡീസും, സായി സഞ്ജീവനി ട്രസ്റ്റും സംയുക്തമായി ഗുരുവായൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച 'രാമഭക്ത സംഗമ ദേശീയ സെമിനാറിൽ' 'ശ്രീരാമൻ — ഇസ്‌ലാമിക വീക്ഷണത്തിൽ' എന്ന വിഷയത്തെ ആസ്പദമാക്കി അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് കോഴിക്കോട് ചാപ്റ്റർ മിഷനറിയും, 'സത്യദൂതൻ' മാസികയുടെ ചീഫ് എഡിറ്ററുമായ മൗലാന സി പി സുൽത്താൻ നസീർ പ്രബന്ധം അവതരിപ്പിച്ചു.


വിവിധ മതവിഭാഗങ്ങൾക്കിടയിൽ പരസ്പര ധാരണയും സൗഹാർദ്ദവും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രബന്ധം തയ്യാറാക്കിയത്. ​മാനവികതയും സമാധാനവും ഉയർത്തിപ്പിടിക്കുന്നതിൽ ഇത്തരം സംവാദങ്ങൾക്കുള്ള പങ്കിനെ സെമിനാറിൽ പങ്കെടുത്ത അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രതിനിധികൾ പ്രശംസിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home