ad
Deshabhimani

ഉഴുന്ന് വിളയും കോൾപ്പാടങ്ങളിലും

മുണ്ടൂർതാഴം പാടത്ത്  വിളവെടുപ്പിന് പാകമായ ഉഴുന്ന് ചെടികൾ

മുണ്ടൂർതാഴം പാടത്ത് വിളവെടുപ്പിന് പാകമായ ഉഴുന്ന് ചെടികൾ

വെബ് ഡെസ്ക്

Published on May 31, 2026, 12:23 AM | 1 min read

മുണ്ടൂർ

​കോൾപ്പാടത്ത് ഉഴുന്ന് പരിപ്പ് കൃഷിയിൽ നൂറുമേനി വിജയം കൈവരിച്ച് കർഷകർ. മുണ്ടൂർതാഴം കോൾപ്പടവ്‌, പേരാമംഗലം കറുക കോൾപ്പടവ്‌ എന്നിവിടങ്ങളിലെ 103 ഏക്കറിലാണ്‌ ഉഴുന്നുപരിപ്പ് കൃഷി നടത്തിയത്. പടവ് കമ്മിറ്റി ഭാരവാഹികൾ കെ എഫ് ബ്ലസൻ, കെ പി ഔസേപ്പ്, പി എസ് അച്യുതൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൃഷി പരിപാലിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ്‌ ഉഴുന്ന് ഇടവിള കൃഷിയായി നടത്തിയതെന്ന്‌ കർഷകർ പറയുന്നു. കൂട്ടുകൃഷിയിലൂടെ നെൽകൃഷിയിലും മത്സ്യകൃഷിയിലും വിജയംവരിച്ച 65 കർഷകർ ചേർന്നാണ്‌ പരീക്ഷണം നടത്തുന്നത്. ഇസാഫ് കോർപറേറ്റ് ബാങ്ക്‌, കൈപ്പറമ്പ് പഞ്ചായത്ത്‌, കൃഷിഭവൻ, മുണ്ടൂർ സർവീസ് സഹകരണ ബാങ്ക്‌ എന്നിവയുടെ സഹകരണത്തോടെയാണ് കൃഷി. മഴയ്ക്ക്‌ മുന്പായി വിളവെടുപ്പ് നടത്താനുള്ള തയാറെടുപ്പിലാണ് കർഷകർ. ചാണകപ്പൊടിയും നാടൻ കളനാശിനികളുമാണ്‌ കൃഷിക്ക്‌ ഉപയോഗിച്ചത്‌. രണ്ടരമാസം കൊണ്ടാണ് വിളവെടുപ്പിന് ഒരുങ്ങുന്നത്. ഒരേക്കറിൽനിന്ന്‌ 300 മുതൽ 400 കിലോവരെ ഉഴുന്ന് പരിപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷ. കർഷകരിൽ നിന്ന് കിലോയ്‌ക്ക്‌ 65 രൂപ നൽകിയാണ് ഇസാഫ് ഉഴുന്ന് ശേഖരിക്കുന്നത്. അടുത്തഘട്ടത്തിൽ തൃശൂർ, പാലക്കാട് ജില്ലകളിലായി 10,000 ഏക്കറോളം സ്ഥലത്ത് ഉഴുന്ന്‌ കൃഷി വ്യാപിപ്പിക്കാനാണ് ഇസാഫ് കോർപറേറ്റ് ബാങ്ക് ലക്ഷ്യമിടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home