ad
Deshabhimani

സാമ്രാജ്യത്വത്തിനെതിരെ ജനകീയ പ്രതിഷേധം

..
വെബ് ഡെസ്ക്

Published on Sep 16, 2025, 12:15 AM | 1 min read


തൃശൂർ

ഖത്തർ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അമേരിക്കൻ സാമ്രാജ്യത്വ താൽപ്പര്യങ്ങൾക്കായി ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. ലക്ഷകണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ജോലി ചെയ്യുന്ന ഖത്തറിൽ ഇസ്രയേൽ നടത്തിയ അതിക്രമങ്ങൾക്കെതിരെ ജനകീയ പ്രതിഷേധത്തീ പടർന്നു. സാമ്രാജ്യത്വ വിരുദ്ധദിനത്തിന്റെ ഭാഗമായി സിപിഐ എം തൃശൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ ഉദ്‌ഘാടനം ചെയ്‌തു. ചാലക്കുടിയിൽ സംസ്ഥാനകമ്മിറ്റി അംഗം എം എം വർഗീസ്‌ ഉദ്ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി കെ ഡേവിസ് ഇരിങ്ങാലക്കുടയിലും പി കെ ഷാജൻ ചാവക്കാട്ടും പി കെ ചന്ദ്രശേഖരൻ മാളയിലും ടി കെ വാസു വടക്കാഞ്ചേരിയിലും ടി വി ഹരിദാസ് കുന്നംകുളത്തും എം ബാലാജി പുഴയ്ക്കലും ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സി സുമേഷ് മണലൂരിലും എം രാജേഷ് നാട്ടികയിലും പ്രൊഫ. സി രവീന്ദ്രനാഥ് മണ്ണുത്തിയിലും കെ വി രാജേഷ് ചേലക്കരയിലും ടി ശശിധരൻ ചേർപ്പിലും ഉഷ പ്രഭുകുമാർ കൊടുങ്ങല്ലൂരിലും കെ ആർ വിജയ ഒല്ലൂരിലും ആർ എൽ ശ്രീലാൽ വള്ളത്തോൾ നഗറിലും ഗ്രീഷ്‌മ അജയ്‌ഘോഷ്‌ കൊടകരയിലും ഉദ്ഘാടനം ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home