ad
Deshabhimani

"എങ്ങനെയെങ്കിലും എന്നിലേക്ക് എത്തിക്കാനാകുമോ എന്നാണല്ലോ പലരും നോക്കുന്നത്; വരട്ടെ"

PINARAYI VIJAYAN PRESS MEET

പിണറായി വിജയൻ

വെബ് ഡെസ്ക്

Published on Jul 25, 2026, 01:10 PM | 1 min read

തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക്‌ ഇടപാടിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മൊഴിയെന്ന പേരിലുള്ള പ്രചാരണം മാധ്യമസൃഷ്ടിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മൊഴി പുറത്തെന്ന് പറയുന്നത് മാധ്യമങ്ങളാണ്. മാധ്യമങ്ങൾ എന്തെല്ലാം സൃഷ്ടിച്ചു? എത്രകാലമായി? എന്നിട്ട് എന്തെങ്കിലും ഫലമുണ്ടാക്കാൻ കഴിഞ്ഞോ? ഇതേ മാധ്യമങ്ങളിലല്ലേ പി കെ ശ്രീമതിയുടെ പേരിലുള്ള വ്യാജവാർത്തവന്നതെന്നും പിണറായി വാർത്താസമ്മേളനത്തിൽ ചോദിച്ചു.


എങ്ങനെയെങ്കിലും അന്വേഷണം തന്നിലേക്ക് എത്തിക്കാനാകുമോ എന്നാണല്ലോ പലരും നോക്കുന്നത് എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു. "എന്നോട് അത്രമാത്രംതാൽപര്യമാണല്ലോ എല്ലാവർക്കും. എന്തെങ്കിലുമുണ്ടെങ്കിൽ വരട്ടെ, അപ്പോൾ നോക്കാം."- പിണറായി പറഞ്ഞു.


മകള്‍ വീണയ്ക്ക് എക്സാലോജിക് അല്ലാതെ വേറൊരു പേരിൽ കമ്പനിയുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, കമല ഇന്റർനാഷണൽ വിട്ടോ എന്നായിരുന്നു പിണറായിയുടെ മറുചോദ്യം. അതിൽ മാധ്യമപ്രവർത്തകർക്ക് ഉത്തരമുണ്ടായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home