ad
Deshabhimani

ഇന്ത്യ - ഒമാൻ വിദേശമന്ത്രിമാർ ചർച്ച നടത്തി

INDIA OMAN
വെബ് ഡെസ്ക്

Published on Jul 25, 2026, 01:43 PM | 1 min read

മസ്‌കത്ത്‌ : ഇന്ത്യൻ വിദേശമന്ത്രി ഡോ. എസ് ജയ്ശങ്കറും ഒമാൻ വിദേശമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും മനിലയിൽ കൂടിക്കാഴ്‌ച നടത്തി. പ്രാദേശിക സുരക്ഷയും സ്ഥിരതയും പ്രധാന ചർച്ചാവിഷയമായി. കൂടിക്കാഴ്ച അഭിനന്ദനാർഹമാണെന്നും ഗൾഫ് മേഖലയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറിയതായും ജയ്ശങ്കർ പറഞ്ഞു. ആസിയാൻ, പ്രാദേശിക സ്ഥിരത, സ്വതന്ത്രവും തുറന്നതുമായ ഇന്തോ–പസഫിക് എന്നിവയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ജയ്ശങ്കർ വ്യക്തമാക്കി. ഗൾഫിലെയും ചുറ്റുമുള്ള മേഖലകളിലെയും സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്ന വേളയിൽ സുരക്ഷിതമായ അന്താരാഷ്ട്ര ജലപാതകളുടെയും സമുദ്ര സുരക്ഷയുടെയും പ്രാധാന്യവും അദ്ദേഹം അടിവരയിട്ടു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home