നിങ്ങളെന്നെ മാനസീകമായി പീഡിപ്പിക്കുകയാണ്, വഴി തടയുന്നു; വാങ്ചുക്കിനെ ആശുപത്രിയിൽ തടഞ്ഞ് പൊലീസ്

ന്യൂഡൽഹി: സഫ്ദർ ജംഗ് ആശുപത്രിയിൽ നിന്നും പുറത്തുപോകാൻ തന്നെ അനുവദിച്ചിരുന്നില്ലെന്ന് സോനം വാങ്‌ചുക് ആരോപിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുത്രിയിലേക്ക് മാറ്റണമെന്ന ഹെെക്കോടതി ഉത്തരവുണ്ടായിട്ടും തന്നെ വിടാതെ പിടിച്ചുവെയ്ക്കുകയായിരുന്നു പൊലീസ് എന്നും സോനം ആരോപിച്ചു. ആരോഗ്യപരമായ കാരണത്താലും ഡൽഹി ഹെെക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലും ജൂലെെ 21 നാണ് മേദാന്ത ആശുപത്രിയിലേക്ക് വാങ്ചുക്കിനെ മാറ്റാൻ തീരുമാനിച്ചത്.
സഫ്ദർജംഗ് ആശുപത്രിയിൽ 21ന് രാത്രിയാണ് വാങ്ചുക്കിനെ പൊലീസ് തടഞ്ഞത്. ഇത് സംബന്ധിച്ച് ദൃശ്യങ്ങളും പുറത്തുവന്നു. ആശുപത്രി വരാന്തയിലൂടെ നടക്കുന്നതും പൊലീസ് തടയുന്നതുമാണ് ദൃശ്യങ്ങളിൽ. തന്നെ അറസ്റ്റ് ചെയ്യു എന്ന രീതിയിൽ വാങ്ചുക്ക് പ്രതികരിക്കുകയും ചെയ്തു.
എന്നെ അറസ്റ്റ് ചെയ്യു. ഞാനൊരു സ്വതന്ത്ര പൗരനാണ്. സമ്മർദ്ദം കൊണ്ട് ഞാൻ മരിക്കും. നിങ്ങളെന്നെ മാനസീകമായി പീഡിപ്പിക്കുകയാണ്- സോനം വാങ്ചുക്ക് പറഞ്ഞു.









0 comments